തീപിടിത്ത സാധ്യത; സഊദിയില്‍ 6,500-ലധികം ബി എം ഡബ്ല്യു വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

Wait 5 sec.

റിയാദ് | ഡ്രൈവര്‍ സീറ്റിലെ വയറിംഗ് ഹാര്‍നെസിലെ തകരാര്‍ മൂലം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാനും വാഹനത്തിന് തീപിടിക്കാനുമുള്ള സാധ്യതയുള്ളതിനാല്‍ സഊദി വാണിജ്യ മന്ത്രാലയം 6,500-ലധികം ബി എം ഡബ്ല്യു വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. ഇന്‍സ്ട്രുമെന്റ് പാനലിന്റെ വയറിംഗ് ഹാര്‍നെസിലെ തകരാര്‍, ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്, സെന്‍സറുകളില്‍ ഉയര്‍ന്ന താപനില എന്നിവയിലേക്ക് നയിച്ചേക്കാമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്.ഏതൊക്കെ വാഹനങ്ങളെയാണ് ഇത് ബാധിക്കുന്നത്?2023 നും 2025 നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങള്‍ക്കാണ് ഈ നിയമം ബാധകമാക്കിയത്. 6,574 ബിഎംഡബ്ല്യു 5 സീരീസ്, 7 സീരീസ് വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. Recalls.sa വഴി വാഹന തിരിച്ചറിയല്‍ നമ്പര്‍ (VIN) പരിശോധിച്ച് വാഹനങ്ങള്‍ തിരിച്ചുവിളിക്കലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും മന്ത്രാലയം വാഹന ഉടമകളോട് അഭ്യര്‍ഥിച്ചു.വാഹന ഉടമകള്‍ എന്ത് ചെയ്യും?അറ്റകുറ്റപ്പണികള്‍ സൗജന്യമായിരിക്കും. ആവശ്യമായ അറ്റകുറ്റപ്പണികള്‍ സൗജന്യമായി നടത്തുന്നതിന് കമ്പനിയുടെ സഊദി ഡീലറായ മുഹമ്മദ് യൂസഫ് നാഗി കമ്പനിയുമായി ബന്ധപ്പെടാനും സഊദി വാണിജ്യ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.Content Highlights: Saudi Arabia’s Ministry of Commerce issued a recall for over 6,500 BMW cars. The recall affects 5 and 7 Series models due to a cockpit wiring harness defect. The defect causes potential short circuits and fire hazards, with free repairs provided.