കനത്ത പിഴ ചുമത്തും; സഊദിയില്‍ വിസ കാലാവധി കഴിഞ്ഞ തീര്‍ഥാടകരുടെ വിവരം റിപോര്‍ട്ട് ചെയ്യാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി

Wait 5 sec.

ജിദ്ദ | സഊദി അറേബ്യയില്‍ ഹജ്ജ്-ഉംറ വിസയിലെത്തി താമസ കാലയളവ് അവസാനിച്ചതിന് ശേഷം രാജ്യത്ത് തുടരുന്ന തീര്‍ഥാടകരെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ കാലതാമസം വരുത്തുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴ തുക വര്‍ധിക്കുമെന്നും അധികൃതര്‍ക്ക് ലഭിക്കുന്നപരാതികള്‍ പൂര്‍ണ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്നും വിവരം നല്‍കുന്നവര്‍ക്ക് യാതൊരു നിയമപരമായ ഉത്തരവാദിത്തവും ഉണ്ടാകില്ലെന്നും പബ്ലിക് സെക്യൂരിറ്റി വ്യക്തമാക്കി.താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങളുടെ ലംഘനങ്ങള്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലോ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 999 എന്ന നമ്പറിലോ വിളിച്ച് റിപോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.Content Highlights:Saudi Arabia has announced strict penalties and heavy fines for Umrah companies that fail to report pilgrims who overstay their visa validity. The Ministry emphasized compliance to regulate pilgrimage services and clear illegal stayers. Severe legal measures will follow for non-compliant firms.