സഊദിയില്‍ വേനല്‍ച്ചൂട് കനക്കുന്നു; താപനില 49 ഡിഗ്രി സെന്റിഗ്രേഡിലേക്ക്

Wait 5 sec.

റിയാദ്/ദമാം | സഊദിയില്‍ വേനല്‍ച്ചൂട് കനക്കുന്നു. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ എട്ട് വരെ അതിശക്തമായ ചൂടുള്ള കാലാവസ്ഥ തുടരുമെന്നും താപനില 49 ഡിഗ്രി സെന്റിഗ്രേഡ് വരെ എത്തുമെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു.ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ശനിയാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച വരെ തുടരുന്ന ഉഷ്ണതരംഗം കിഴക്കന്‍ പ്രവിശ്യയെയും റിയാദ് മേഖലയുടെ കിഴക്കന്‍ ഭാഗങ്ങളെയും ബാധിക്കും. ഈ പ്രദേശങ്ങളില്‍ 47ഡിഗ്രി സെന്റിഗ്രേഡിനും 49 ഡിഗ്രി സെന്റിഗ്രേഡിനും ഇടയിലായിരിക്കും ചൂട് അനുഭവപ്പെടുക. താപനില ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.ദമാം, ദഹ്റാന്‍, അല്‍ഖോബാര്‍, അല്‍-ഖഫ്ജി, അല്‍-നൈര്യ, ഖര്യത്ത് അല്‍-ഉല്യ, അല്‍-ജുബൈല്‍, റാസ് തനൂറ, ഖത്തീഫ്, ബുഖൈഖ്, അല്‍-ഉയൈന, അല്‍-അഹ്സ, അല്‍-ഹജ്ജര്‍ എന്നിവിടങ്ങളിലാണ് കനത്ത ചൂട് അനുഭവപ്പെടുന്ന പ്രദേശങ്ങള്‍. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വേനല്‍ക്കാല താപനില ഏറ്റവും ഉയര്‍ന്നതിനാല്‍, ചൂടേറിയ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ഥിച്ചു.Content Highlights:Saudi Arabia is experiencing an intense heatwave as summer temperatures soar up to 49 degrees Celsius across several regions. Authorities have issued health advisories urging residents to take necessary precautions against sun exposure. The meteorological department expects hot weather conditions to continue.