തലശ്ശേരി | അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബി ഡി എസ് വിദ്യാര്‍ഥിയും തിരുവനന്തപുരം സ്വദേശി ആര്‍ എല്‍ നിതിന്‍ രാജി (23)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതി ഡോ. എം കെ റാമിനെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലും റിമാന്‍ഡിലും പിന്നീട് പോലീസ് കസ്റ്റഡിയിലുമായി കഴിഞ്ഞിരുന്ന റാമിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്. കുറ്റാരോപിതനായ ഡോക്ടറെ ജില്ലാ സെഷന്‍സ് കോടതി ആഗസ്റ്റ് 13 വരെ വീണ്ടും റിമാന്‍ഡ് ചെയ്തു.ഡോ. റാം താമസിച്ചിരുന്ന പള്ളിക്കുന്നിലെ വീട്ടിലും റാമിന്റെ ഭാര്യയുടെ ക്ലിനിക്കിലും അഞ്ചരക്കണ്ടി ദന്തല്‍ കോളജിലും എത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി മോഹന ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഡി വൈ എസ് പി. ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാലായിരുന്നു തെളിവെടുപ്പ്.ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആത്മഹത്യാ പ്രേരണാ കേസിലെ ഒന്നാം പ്രതിയും ദന്തല്‍ കോളജിലെ പാത്തോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോ. റാമിനെ തലശ്ശേരി കോടതി അഞ്ച് ദിവസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ വിട്ടിരുന്നത്.Content Highlights:Dr Ram has been remanded to judicial custody in connection with the tragic death of Dr Nitin Raj in Kozhikode. Police produced the accused in court following detailed interrogation. Investigation is ongoing to uncover more details surrounding the circumstances of the untimely demise.