കൊച്ചി| തുടര്‍ച്ചയായ രണ്ടു ദിവസത്തെ ഇടിവിനു പിന്നാലെ സ്വര്‍ണ വില ഉയര്‍ന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 13,230 രൂപയായി. പവന് 600 രൂപയാണ് ഉയര്‍ന്നത്(Today’s Gold Rate). ഇതോടെ ഒരു പവന് 1,05,840 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 86,960 രൂപയായിരുന്നു വില.രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് നേരിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പവന് 1,240 രൂപയും കുറഞ്ഞിരുന്നു.പലിശനിരക്കില്‍ മാറ്റം വരുത്താതെ അമേരിക്കന്‍ കേന്ദ്ര ബേങ്ക് പ്രഖ്യാപിച്ച പണ, വായ്പ നയവും അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ എണ്ണവില കുറഞ്ഞതും അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.കഴിഞ്ഞ ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.ശ്രദ്ധിക്കുക: രാജ്യാന്തര വിപണിയിലെ ചലനങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് today gold rate വീണ്ടും ഉയർന്ന സാഹചര്യത്തിൽ വിപണി കൃത്യമായി വിലയിരുത്തുന്നത് അഭികാമ്യമായിരിക്കും. daily gold price analysis പരിശോധിച്ച ശേഷം മാത്രം ഇത്തരം സമയങ്ങളിൽ സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുക. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ മാത്രം loan against gold തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. സ്വർണ്ണവിലയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ വായ്പാ തിരിച്ചടവിനെയും ബാധിക്കാമെന്നതിനാൽ ഒരു gold loan apply ചെയ്യുന്നതിന് മുൻപ് ബാങ്കുകളുടെ പലിശ നിരക്കുകളും വ്യവസ്ഥകളും കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ഇന്ന് സ്വർണ്ണം വാങ്ങാനോ പണയം വെക്കാനോ ആലോചിക്കുന്നവർ നിലവിലെ gold rate സാമ്പത്തിക വിദഗ്ദ്ധരുടെ സഹായത്തോടെ വിശകലനം ചെയ്ത ശേഷം മാത്രം മുന്നോട്ട് പോവുക.Content Highlights:Gold price in Kerala witnessed a rebound today, rising by Rs 600 per pavan to reach Rs 1,05,840. The rate per gram increased by Rs 75 to Rs 13,230. The surge follows two consecutive days of price drops, influenced by US Federal Reserve policies and shifting global market conditions.