താങ്ങാവുന്ന വിലയിൽ ഹൈബ്രിഡ്, ഇലക്ട്രിക് കാറുകൾ വിപണിയിലെത്തിക്കാൻ ഹ്യുണ്ടായി; വരാനിരിക്കുന്ന മോഡലുകൾ ഇവ…

Wait 5 sec.

ന്യൂഡൽഹി | ഇന്ത്യയിലെ വാഹന വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഒരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി. സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ഹൈബ്രിഡ് കാർ വിപണി ഭരിക്കുന്ന മാരുതി സുസൂക്കി, ടൊയോട്ട എന്നീ ബ്രാൻഡുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താനാണ് ഹ്യുണ്ടായിയുടെ ഈ നീക്കം (Affordable Electric-Hybrid Cars). ടാറ്റ മോട്ടോഴ്സും മഹീന്ദ്രയും ഹൈബ്രിഡ് മോഡലുകൾ അവതരിപ്പിക്കാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിലും, ഈ രംഗത്ത് നേരത്തെ മുന്നിലെത്താനാണ് ഹ്യുണ്ടായി ശ്രമിക്കുന്നത്.ഹ്യുണ്ടായി പുറത്തിറക്കുന്ന ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കും എച്ച് ഇ 1 ഐ. ഇ വി (HE1i EV). 2026 ഡിസംബർ അവസാനത്തോടെ ഈ കാർ ഇന്ത്യൻ വിപണിയിലെത്തും. ടാറ്റ നെക്സോൺ ഇ വി, കിയ സൈറോസ് ഇ വി, ടാറ്റ പഞ്ച് ഇ വി എന്നിവയോടായിരിക്കും ഇത് മത്സരിക്കുക. ബോക്സി ഡിസൈനിൽ എത്തുന്ന ഈ വാഹനത്തിൽ 42 കെ ഡബ്ല്യു എച്ച്, 49 കെ ഡബ്ല്യു എച്ച് എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ലഭ്യമാണ്. ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ മൈലേജ് (Range) ലഭിക്കുന്ന ഈ വാഹനം, കേന്ദ്ര സർക്കാറിന്റെ ഇ വി പദ്ധതിക്ക് കീഴിൽ കുറഞ്ഞ ബജറ്റിലായിരിക്കും വിപണിയിലെത്തുക.ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ ഹൈബ്രിഡ് കാറാണ് ഹ്യുണ്ടായി ബയോൺ. വലിപ്പത്തിൽ ഹ്യുണ്ടായി വെന്യൂവിനും ഹ്യുണ്ടായി ക്രെറ്റയ്ക്കും ഇടയിലായി 4.2 മീറ്റർ നീളത്തിലാണ് ഈ കാർ എത്തുന്നത്. മാരുതി സുസൂക്കി ഫ്രോങ്ക്സുമായിട്ടായിരിക്കും ഇതിന്റെ മത്സരം. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇത് ഉയർന്ന ജി എസ് ടി നിരക്കുകളിൽ നിന്ന് ഇളവ് ലഭിക്കാൻ സഹായിക്കും. ഹൈബ്രിഡ് മോഡലാണെങ്കിലും ഏകദേശം 10 ലക്ഷം രൂപ തുടക്കവിലയിലായിരിക്കും ഇത് പുറത്തിറങ്ങുക.Also Readകാറിന്റെ ടയറുകൾ മാറ്റാൻ സമയമായോ? അവഗണിക്കാൻ പാടില്ലാത്ത 5 പ്രധാന ലക്ഷണങ്ങൾനിലവിൽ പെട്രോൾ, ഇലക്ട്രിക് പതിപ്പുകളിൽ ലഭ്യമായ ഹ്യുണ്ടായി ക്രെറ്റയുടെ ഹൈബ്രിഡ് മോഡൽ പുതിയ കെ 3 പ്ലാറ്റ്ഫോമിൽ വികസിപ്പിച്ചു വരികയാണ്. 1.5 ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് എഞ്ചിനുമായി എത്തുന്ന ഈ വാഹനം 2027 ആദ്യത്തോടെ പുറത്തിറങ്ങും. 11 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയായിരിക്കും ഇതിന്റെ പ്രതീക്ഷിക്കുന്ന വില. ഹ്യുണ്ടായിയുടെ പ്രീമിയം മോഡലായ അൽകാസാറിന്റെ ഹൈബ്രിഡ് വേരിയന്റും വിപണിയിലെത്തും. 1.5 ലിറ്റർ ഹൈബ്രിഡ് പവർട്രെയിനുമായി എത്തുന്ന ഈ മോഡൽ 2027 അവസാനത്തോടെയോ 2028 ആദ്യത്തോടെയോ ഇന്ത്യൻ റോഡുകളിലെത്തും.Content HighlightsHyundai is preparing to launch affordable electric and hybrid cars in India to compete with Maruti Suzuki and Toyota. Key models include the HE1i EV with a 400 km range set for late 2026, alongside the Bayon, Creta, and Alcazar hybrid variants.