പത്തനംതിട്ട| പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.മൂഴിയാറിലേത് പെട്ടെന്ന് തുറക്കേണ്ട ഡാമാണ്. റൂള്‍ കര്‍വ് ബാധകമല്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസുകാരെ കൂട്ടി അവലോകന യോഗം നടത്തിയെന്ന സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന്റെ ആരോപണം സങ്കടപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.Content Highlights:Minister PC Vishnunath warned of potential flash floods in Pathanamthitta tonight. Authorities are evacuating people from high-risk zones near Moozhiyar dam. The minister urged public cooperation while responding to political allegations.