മഴ ശക്തം; അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകി; സുരക്ഷ മുൻനിർത്തി വിനോദസഞ്ചാരികൾക്ക് പ്രവേശന വിലക്ക്

Wait 5 sec.

കനത്ത മഴയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകി. കാലവര്‍ഷം ശക്തിപ്പെട്ടതാണ് വെള്ളച്ചാട്ടം നിറയാന്‍ കാരണമായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അതിരപ്പിള്ളി വനമേഖലയിലെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നത്.അതിരപ്പിള്ളിക്ക് പുറമെ ചാര്‍പ്പ വെള്ളച്ചാട്ടവും നിറഞ്ഞാണൊഴുകുകയാണ് .ഈ സീസണില്‍ ആദ്യമായാണ് ഇത്തരത്തില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നത്. വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകുന്നത് സഞ്ചാരികൾക്ക് മനംകുളിർപ്പിക്കുന്ന കാഴ്ചയാണെങ്കിലും മഴയും ജലനിരപ്പും ഉയർന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അധികൃതർ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.മഴ ശമിക്കുകയും ജലനിരപ്പ് സാധാരണ നിലയിലാവുകയും ചെയ്ത ശേഷമേ വിനോദസഞ്ചാരികളെ വീണ്ടും പ്രവേശിപ്പിക്കൂ എന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. മഴ കനത്തുനിൽക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനാണ് സഞ്ചാരികൾക്ക് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.The post മഴ ശക്തം; അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകി; സുരക്ഷ മുൻനിർത്തി വിനോദസഞ്ചാരികൾക്ക് പ്രവേശന വിലക്ക് appeared first on ഇവാർത്ത | Evartha.