കല്‍പറ്റ| വയനാട് ജില്ലയില്‍ രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിങ് എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ട് ജില്ല കലക്ടര്‍ ഡി ആര്‍ മേഘശ്രീ. ക്വാറികള്‍, ഹോം സ്റ്റേ, റിസോര്‍ട്ട്, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, അഡ്വഞ്ചര്‍ ടൂറിസം സെന്ററുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണ് ഉത്തരവ്.ജില്ലയില്‍ ദുരന്തസാധ്യത നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.ടൗണ്‍ഷിപ്പ് നിര്‍മാണ മേഖലയില്‍ മണ്ണൊലിപ്പ് ഭീഷണി നേരിടുന്ന പ്രദേശത്തെ കുടുംബങ്ങളെ മാറ്റിതാമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍, കല്‍പറ്റ നഗരസഭ സെക്രട്ടറിമാര്‍ എന്നിവര്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത മേഖല, മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശങ്ങളിലെ ആളുകളെ ആവശ്യമെങ്കില്‍ മാറ്റിതാമസിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 52(ബി) പ്രകാരം ശിക്ഷാ നടപപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.Content Highlights:Wayanad District Collector DR Meghasree has imposed strict restrictions on tourism, trekking, quarries, and resorts due to ongoing heavy rains. Local authorities have been instructed to relocate families living in landslide-prone areas. Violators face action under the Disaster Management Act 2005.