കാണാതായ യൂട്യൂബർ ദിൽഷാദിനെ മേഘാലയില്‍ നിന്ന് കണ്ടെത്തി

Wait 5 sec.

മലപ്പുറം| മലപ്പുറത്ത് നിന്നും കാണാതായ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെ  മേഘാലയില്‍ നിന്ന് കണ്ടെത്തി. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ദില്‍ഷാദിനെ സമീത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഘാലയിലെ ഖാസിഹില്‍ ഫോറസ്റ്റ് മേഖലയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.നാല് ദിവസമായി ഇയാളുടെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല.യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലില്‍ നിരവധി ഫോളോവേഴ്‌സുള്ള യൂട്യൂബര്‍ കൂടിയാണ് ഇയാള്‍. കഴിഞ്ഞ ആറിനാണ് യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് പോയതെന്നും നാലുദിവസമായി യാതൊരു വിവരവുമില്ലെന്നും കുടുംബം തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കിയിരുന്നു.Content Highlights:Missing Malappuram native and Youtuber Dilshad has been located in Meghalaya following a bike accident. He sustained injuries in the Khasi Hills forest area and is undergoing treatment at a nearby hospital. Dilshad, owner of the Yathra Today channel, went missing four days ago while on a trip.