‎സൗദിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

Wait 5 sec.

അബ്‌ഹ: സൗദിയിലെ അബ്​ഹക്കും ജീസാനുമിടയിലെ ദർബിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു.മൂന്നിയൂർ ചിനക്കൽ സ്വദേശി എരണിക്കൽ അലവി ഹാജിയുടെ മകൻ നൗഫൽ എന്ന ബാവ (44) ആണ് അബു അരീഷ് കിങ് ഫഹദ് ആശുപത്രിയിൽ  മരിച്ചത്.‎അപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം ബാലരാമപുരം സ്വദേശി സവാദ് ഖമീസ് മുശൈത്തിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലാണ്.‎‎ദർബിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന  ഇവർ രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചുകടക്കവേയാണ് അപകടമുണ്ടായത്.‎ഈജിപ്ഷ്യൻ പൗരൻ ഓടിച്ച വാഹനം ഇവർക്ക് മേൽ ഇടിച്ചു കയറുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്നാമത്തെയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.‎‎മയ്യിത്ത് ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ് നേതൃത്വം നൽകിവരുന്നു. ജിസാൻ കെ.എം.സി.സി ജനറൽ സെക്രട്ടറിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിലെ വെൽഫെയർ വിങ് അംഗവുമായ ഖാലിദ് പട്‌ല, ശമീർ അമ്പലപ്പാറ, സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പുരോഗമിക്കുന്നത്.‎‎‎‎The post ‎സൗദിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു appeared first on Arabian Malayali.