എറണാകുളത്ത് എം ഡി എം എയുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍

Wait 5 sec.

എറണാകുളം| എറണാകുളം കാക്കനാട് 38.13 ഗ്രാം എം ഡി എം എയുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍. കോട്ടയം സ്വദേശി അരുണ്‍ കെ നായരാണ് എക്‌സൈസിന്റെ പിടിയിലായത്.സിനിമാ പ്രവര്‍ത്തകര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും ഇയാള്‍ ലഹരി വില്‍പ്പന നടത്തി എന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. കാറില്‍ നിന്ന് 15 ലക്ഷം രൂപയും കണ്ടെടുത്തു. ഇത് ലഹരി വിറ്റ പണമാണ്.കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുന്നെന്നും എക്‌സൈസ് അറിയിച്ചു. കൊച്ചിയിലെ ലഹരി സംഘത്തെ തളയ്ക്കാന്‍ പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ് എക്‌സൈസ് സംഘം.Content Highlights:Fashion photographer Arun K Nair was arrested in Kakkanad with 38.13 grams of MDMA. Excise officials seized 15 lakh rupees in cash earned from drug sales targeting film workers and IT professionals. Investigations are ongoing as Kochi excise intensifies raids to dismantle local drug rings.