തിരുവനന്തപുരം|എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി എഡിജിപി. എസ്‌ഐ ഗോകുല്‍ ഗോപനെതിരായ ശബ്ദ രേഖ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിക്കും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുക്കേണ്ട സാഹചര്യം ഉണ്ടായത്.വീട്ടിലേക്ക് സമരം ചെയ്താല്‍ പാര്‍ട്ടി ഓഫീസില്‍ കയറി നിന്നെ എടുക്കുമെന്നാണ് എസ് ഐ ഗോകുല്‍ നന്ദനെ ഭീഷണിപ്പെടുത്തിയത്. നിനക്ക് പറ്റുന്നതൊക്കെ ചെയ്യെന്നും മര്യാദയ്ക്ക് ആണെങ്കില്‍ മര്യാദയ്ക്ക് എന്നും എസ് ഐ പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശമുള്ളത്‌കൊണ്ട് മാത്രമാണ് അറസ്റ്റ് നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുന്നതെന്നും എസ്ഐ പറയുന്നുണ്ട്.Content Highlights:ADGP has ordered an inquiry into Cantonment SI Gokul Gopan following a leaked audio where he threatened SFI leader Nandan. Trivandrum City Police Commissioner will investigate the incident linked to the University Hostel clash. The SI mentioned arrests were held back on Home Minister’s orders.