അല്ലുവിന്റെ ‘രാക്ക’യിൽ ഐശ്വര്യ ലക്ഷ്മിയില്ല; അഭ്യൂഹങ്ങൾ തള്ളി താരം

Wait 5 sec.

അല്ലു അർജുനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാക്ക യെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിൽ ഐശ്വര്യയും ഭാഗമാകുന്നുവെന്നും വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ താൻ സിനിമയുടെ ഭാഗമല്ലെന്ന് ഐശ്വര്യ വ്യക്തമാക്കി.ഇന്ത്യ ടുഡേയോട് സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘രാക്ക’യിൽ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ ഐശ്വര്യ, “ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ” എന്ന് തമാശരൂപേണ പ്രതികരിക്കുകയും ചെയ്തു.അല്ലു അർജുനും അറ്റ്‌ലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘രാക്ക’. പ്രഖ്യാപനം മുതൽ തന്നെ ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയുയർത്തിയ ചിത്രം സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമിക്കുന്നത്.ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ റെക്കോർഡ് നേട്ടവും ‘രാക്ക’ സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതൽ ആളുകളെ ഒരേസമയം മോഷൻ ക്യാപ്ചർ ചെയ്തതിനാണ് ചിത്രം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയത്.അല്ലു അർജുനും അറ്റ്‌ലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയ്ക്കൊപ്പം വൻ ബജറ്റും സാങ്കേതിക മികവും കാരണം ‘രാക്ക’യ്ക്കായി സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.The post അല്ലുവിന്റെ ‘രാക്ക’യിൽ ഐശ്വര്യ ലക്ഷ്മിയില്ല; അഭ്യൂഹങ്ങൾ തള്ളി താരം appeared first on ഇവാർത്ത | Evartha.