സൗരരാശികൾ സന്ധ്യാകാശത്ത് ഏകദേശം 7.30ന് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം എന്നീ രാശികളെ ഒക്ടോബർ മാസം നിരീക്ഷിക്കാം. തുലാംരാശി സന്ധ്യയോടെ പകുതി അസ്തമിച്ചിട്ടുണ്ടാകും. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്. വൃശ്ചികം (Scorpion) തെക്കുപടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും 15°-25° മുകളിലായി ഒക്ടോബർ മാസത്തില്‍ വൃശ്ചികം (Scorpion) താരാഗണത്തെ കാണാം. തേളിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന ഇതിലെ തിളക്കമേറിയ നക്ഷത്രം തൃക്കേട്ട (Antares) ആണ്. ഇതൊരു ചുവപ്പ് ഭീമന്‍ (Red […]Source