നിര്‍ണായക പദവികളില്‍ കോണ്‍ഗ്രസുകാരെ അവഗണിക്കുന്നു; പരോക്ഷ വിമര്‍ശനവുമായി അജയ് തറയില്‍

Wait 5 sec.

കൊച്ചി | ഭരണപരമായ നിര്‍ണായക പദവികളില്‍ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും തഴയുന്നതിനെതിരെ രൂക്ഷമായ അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുന്നണിയുടെയും സര്‍ക്കാരിന്റെയും നിലപാടുകളിലുള്ള വിയോജിപ്പ് അദ്ദേഹം പരസ്യമാക്കിയത്.‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയാണ് എന്ന് ആരും ധരിക്കേണ്ട’ എന്ന ആമുഖത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. ‘അധികാരത്തിന്റെ ശീതളമയില്‍ കഴിഞ്ഞ 10 വര്‍ഷത്തെ ക്ഷീണം തീര്‍ക്കാന്‍ എണ്ണത്തോണിയില്‍ ഉള്ള ചികിത്സയിലാണ്, ഇത് കഴിഞ്ഞു ഒന്ന് എഴുന്നേറ്റോട്ടെ’യെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. യു ഡി എഫ് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട തന്ത്രപ്രധാന പദവികളില്‍ പാര്‍ട്ടിക്കായി സമര്‍പ്പണം നടത്തിയ കോണ്‍ഗ്രസുകാരെ പരിഗണിക്കുന്നില്ലെന്നാണ് അജയ് തറയിലിന്റെ പരോക്ഷമായ വിമര്‍ശനം.സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം, ന്യൂഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി തുടങ്ങിയ പ്രമുഖ സ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ അവഗണിച്ചതിലുള്ള അമര്‍ഷമാണ് അദ്ദേഹം പങ്കുവെച്ചത്. മുന്നണിയിലെയും പാര്‍ട്ടിയിലെയും സ്ഥാനമാനങ്ങളുടെ വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ വെളിപ്പെടുത്തല്‍.Content Highlights:Senior Congress leader Ajay Tharayil expressed strong dissatisfaction over neglecting party workers in key administrative posts. In a Facebook post, he criticized appointments like the Administrative Reforms Commission chair. His remarks reflect growing internal discontent within the party.