കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് നാളെ യു ഡി എഫ് ഹര്‍ത്താല്‍

Wait 5 sec.

കണ്ണൂര്‍ | ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ആരോപിച്ച് യു ഡി എഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. എന്നാല്‍ അവശ്യ സര്‍വീസുകളെയും വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ശ്രീകണ്ഠാപുരത്ത് ഡി വൈ എഫ് ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയിലാണ് നഗരസഭാ ചെയര്‍മാന്‍ ഇ വി രാമകൃഷ്ണന് നേരെ കൈയേറ്റമുണ്ടായത്.സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ 19 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.