മക്ക : മക്ക പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ 4 നഴ്സുമാരും ഡ്രൈവറും മരിച്ചു. രണ്ട് മലയാളി നഴ്സുമാരും രണ്ട് തമിഴ്നാട് നഴ്സുമാരുമാണ് മരിച്ചത്.പാല കിടങ്ങൂർ സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മലയാളികൾ.തഞ്ചാവൂർ പട്ടുകോട്ടയ് സ്വദേശി ദേവമണി ഹെപ്സിബ (33), ചെന്നൈ സ്വദേശി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശികൾ. വാഹനമോടിച്ചിരുന്ന സൗദി പൗരനും സംഭവ സ്ഥലത്ത് മരിച്ചു.മക്കയിലെ അൽഗഫ, അൽവെ എന്ന സ്ഥലത്തെ സൗദി സർക്കാർ ഡിസ്പൻസറികളിൽ ജീവനക്കാരാണ് എല്ലാവരും. അവധി ദിനമായതിനാൽ പർച്ചേസിനായി റാനിയ എന്ന പട്ടണത്തിൽ വന്നതായിരുന്നു. ഇവിടെ വെച്ച് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്The post സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ അടക്കം നാലു നഴ്സുമാരും ഡ്രൈവറും മരിച്ചു appeared first on Arabian Malayali.