ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് വിക്കറ്റ് ജയം

Wait 5 sec.

ന്യൂ ചണ്ഡീഗഢ് | വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് വെസ്റ്റ് ഇന്‍ഡീസ് ജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ വെസ്റ്റ് ഇന്‍ഡീസ് ആധികാരിക ജയം നേടിയത്.മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സിന്റെ വലിയ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. സെഞ്ച്വറിയുമായി തിളങ്ങിയ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 87 പന്തില്‍ പുറത്താകാതെ 129 റണ്‍സ് നേടിയ രാഹുല്‍ 10 ഫോറുകളും 6 സിക്‌സുകളും പറത്തി. മികച്ച ഫോം തുടര്‍ന്ന രോഹിത് ശര്‍മ്മ 92 റണ്‍സും റുതുരാജ് ഗെയ്ക്വാദ് 57 റണ്‍സും നേടി. വെസ്റ്റ് ഇന്‍ഡീസിനായി ജേഡന്‍ സീല്‍സ് മൂന്നും കീമോ പോള്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് മികച്ച രീതിയിലാണ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയത്. 352 റണ്‍സ് വിജയലക്ഷ്യം 48.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു.പുറത്താകാതെ 162 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പാണ് വിജയത്തിന്റെ ശില്‍പി. 143 പന്തില്‍ 17 ഫോറും 3 സിക്‌സും അടങ്ങുന്നതായിരുന്നു ഹോപ്പിന്റെ് ഇന്നിങ്‌സ്. അമീര്‍ ജാങ്കൂ (67), കീമോ പോള്‍ (44) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിന്‍ഡീസ് ബാറ്റിംഗ് നിരയെ തകര്‍ക്കാന്‍ കഴിയാതെ വന്നതോടെ വെസ്റ്റ് ഇന്‍ഡീസ് വിജയം പിടിച്ചെടുക്കുകയായിരുന്നു.Content Highlights: West Indies defeated India in the third ODI by chasing down a target of 352 runs with five wickets remaining. West Indies captain Shai Hope scored an unbeaten 162 to lead his side to victory. Earlier, KL Rahul scored 129 runs to propel India to a total of 351 runs in New Chandigarh.