തിരുവനന്തപുരം | മന്ത്രി ഒജെ ജനീഷിനെ കാഞ്ഞങ്ങാട് വച്ച് കരിങ്കൊടി കാണിച്ച ഡോക്ടറെ പുറത്താക്കി. എന്‍എച്ച്എം കീഴില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ താല്‍ക്കാലിക നിയമനത്തിലുള്ള ഡോക്ടര്‍ സിദ്ധാര്‍ത്ഥ് രവീന്ദ്രനെയാണ് സേവനത്തില്‍ നിന്നും നീക്കിയത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് സിദ്ധാര്‍ഥ്.ഡോ സിദ്ധാര്‍ത്ഥ് രവീന്ദ്രന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടകള്‍ക്ക് വിരുദ്ധവും ഗുരുതരമായ അച്ചടക്കലംഘനവും ആണെന്നും പുറത്താക്കിയ ഉത്തരവില്‍ പറയുന്നു.നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യാ ദയാനന്ദന്‍ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. അതേ സമയം ഡ്യൂട്ടി സമയം കഴിഞ്ഞാണ് പ്രതിഷേധം നടത്തിയതെന്ന് ഡോക്ടര്‍ സിദ്ധാര്‍ഥ് പ്രതികരിച്ചുContent Highlights: Dr Siddharth Raveendran, a temporary doctor under NHM at Kanhangad District Hospital, was terminated for waving a black flag at Minister OJ Janeesh. The order stated his action violated government employee conduct rules. The doctor claimed the protest occurred after his duty hours.