ശ്രീകണ്ഠപുരത്തെ സംഘര്‍ഷം; സിപിഎം പ്രവർത്തകർക്കെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

Wait 5 sec.

കണ്ണൂര്‍| ശ്രീകണ്ഠപുരത്ത് കോണ്‍ഗ്രസ്‌ – സി പി എം സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി പി  എം പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. നഗരസഭാ അധ്യക്ഷന്‍ ഇ വി രാമകൃഷ്ണനെ മര്‍ദിച്ചെന്ന പരാതിയില്‍ എട്ട് സി പി ഐ എം പ്രവര്‍ത്തകര്‍ക്കെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുരളിയെ ആക്രമിച്ചെന്ന പരാതിയില്‍ ഒമ്പത് സി പി ഐ എം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇന്നലെ ശ്രീകണ്ഠപുരം ടൗണില്‍ ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് കൊടിമരം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇരു വിഭാഗങ്ങളുടെയും പ്രകടനങ്ങള്‍ ഒരേസമയം ടൗണിലെത്തിയതോടെ പരസ്പരം പോര്‍വിളികള്‍ ഉയരുകയും പിന്നാലെ സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായും പരാതിയുണ്ട്.സംഘര്‍ഷത്തിനിടെ നഗരസഭാ അധ്യക്ഷനെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ശ്രീകണ്ഠപുരത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇതിനിടെയുണ്ടായ പുതിയ സംഭവങ്ങള്‍ പ്രദേശത്തെ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമാക്കി.Content Highlights:Police registered two non-bailable cases against CPM workers following clashes with Congress activists in Sreekandapuram, Kannur. The violence erupted over the destruction of a Congress flag post, leading to attacks on Municipal Chairman EV Ramakrishnan and activist Murali. A hartal was called.