ന്യൂയോര്‍ക്ക് | ഈജിപ്തില്‍ തീവ്രവാദി ഗ്രൂപ്പുമായുള്ള ബന്ധം ആരോപിച്ച് ഒരു മാധ്യമത്തിലെ ആറ് എഡിറ്റോറിയല്‍ ജീവനക്കാരെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. സ്വതന്ത്ര മാധ്യമ സ്ഥാപനമായ ‘മത്സദാഷ്’ എന്ന സ്ഥാപനത്തിലെ ജീവനക്കാരെയാണ് കസ്റ്റഡിയിലെടുത്തത്. നിരോധിത സംഘടനയായ ‘മുസ്‌ലിം ബ്രദര്‍ഹുഡു’മായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി. വിദേശ ഫണ്ടിംഗിന് പകരമായി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് വേണ്ടി കെട്ടിച്ചമച്ച വാര്‍ത്തകള്‍ തയ്യാറാക്കിയെന്നും ഇവര്‍ക്കെതിരെ ആരോപണമുണ്ട്.എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച് ‘മത്സദാഷ്’ സഹസ്ഥാപകന്‍ അബ്ദുല്‍റഹ്മാന്‍ മന്‍സൂര്‍ രംഗത്തെത്തി. ‘അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് തങ്ങള്‍ക്കോ കുടുംബങ്ങള്‍ക്കോ യാതൊരു അറിവുമില്ല. ദിവസവും ജോലിക്ക് പോകുമ്പോള്‍ നേരിടേണ്ടി വരുന്ന അപകടസാധ്യതകളെക്കുറിച്ച് ജീവനക്കാര്‍ക്കെല്ലാം അറിയാമായിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ ഭയക്കുന്നതുകൊണ്ട് മാത്രം സര്‍ക്കാര്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും മാധ്യമപ്രവര്‍ത്തകരെ ബലമായി അപ്രത്യക്ഷരാക്കുന്നതും അംഗീകരിക്കാനാവില്ല.’- മന്‍സൂര്‍ പ്രതികരിച്ചു. ‘അവരുടെ കുടുംബങ്ങളും ഞങ്ങളും ആശങ്കയിലാണ്. അവര്‍ക്ക് യാതൊരു ദോഷവും സംഭവിക്കാതെ മോചിപ്പിക്കപ്പെടണം എന്ന് മാത്രമാണ് ആഗ്രഹം.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എട്ട് വര്‍ഷം മുമ്പ് വസ്തുതാ പരിശോധനാ (fact-checking) പ്ലാറ്റ്ഫോമായി ആരംഭിച്ച മത്സദാഷ്, പിന്നീട് ഈജിപ്തിലും മറ്റ് അറബ് രാജ്യങ്ങളിലും അന്വേഷണാത്മക റിപോര്‍ട്ടിംഗിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. 2023-ല്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ബന്ധമാരോപിച്ച് സ്ഥാപനത്തിലെ രണ്ട് എഡിറ്റര്‍മാരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഗ്രൂപ്പുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് അവരെ വിട്ടയച്ചിരുന്നതായും മന്‍സൂര്‍ പറഞ്ഞു.Content Highlights:Six employees of a local news outlet in Egypt have been detained by authorities over alleged connections to a designated terrorist group. Security forces conducted raids leading to their custody for investigation. The incident has raised concerns regarding press freedom and media operations in Egypt.