‎മക്കയിലെ മസ്ജിദുൽ ഹറാമിൽ ചാവേർ ബോംബർ എത്തിയെന്ന റിപ്പോർട്ടുകൾ സൗദി അറേബ്യ നിഷേധിച്ചു

Wait 5 sec.

മക്ക : മക്കയിലെ മസ്ജിദുൽ ഹറാമിൽ ചാവേർ ബോംബർ എത്തിയെന്ന റിപ്പോർട്ടുകൾ സൗദി അധികൃതർ നിഷേധിച്ചു.‎അതേ സമയം, ആളുകളെ ഉപദ്രവിക്കുകയും വഴിയാത്രക്കാരിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുകയും ചെയ്തതിന് മക്കയിലെ സുരക്ഷാ അധികൃതർ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.‎അധികാരികൾ ഉടൻ തന്നെ സംഭവം കൈകാര്യം ചെയ്യുകയും ആ വ്യക്തിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.‎സംഭവത്തെക്കുറിച്ച് പ്രചരിക്കുന്ന അവകാശവാദങ്ങൾ തെറ്റാണെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.‎‎The post ‎മക്കയിലെ മസ്ജിദുൽ ഹറാമിൽ ചാവേർ ബോംബർ എത്തിയെന്ന റിപ്പോർട്ടുകൾ സൗദി അറേബ്യ നിഷേധിച്ചു appeared first on Arabian Malayali.