ഗോരഖ്പൂര്‍ | സമാജ്‌വാദി പാര്‍ട്ടി (എസ് പി) വാര്‍ത്താ സമ്മേളനത്തില്‍ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലിയുള്ള തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു. യു പിയിലെ ഗോരഖ്പുരിലാണ് സംഭവം. പാര്‍ട്ടിയുടെ മുന്‍ ജില്ലാ പ്രസിഡന്റ് നഗിന സഹാനിയുടെയും പാര്‍ട്ടി നേതാവ് അന്‍ഷുമാന്‍ സിംഗിന്റെയും അനുയായികള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. പ്രശ്‌നത്തെ തുടര്‍ന്ന് യോഗം തടസ്സപ്പെട്ടതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന പാര്‍ട്ടിയുടെ ‘ലോക്തന്ത്ര ബച്ചാവോ സപ്താഹ്’ (ജനാധിപത്യ സംരക്ഷണ വാരം) പ്രചാരണ പരിപാടിയെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിനാണ് എസ് പി ജില്ലാ പ്രസിഡന്റ് ബ്രിജേഷ് ഗൗതം വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്. ഇന്നലെ ഉച്ചക്ക് 2.45-ഓടെ ‘ജേണലിസ്റ്റ്‌സ് പ്രസ് ക്ലബില്‍’ വച്ചായിരുന്നു വാര്‍ത്താ സമ്മേളനം.2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ റൂറല്‍ മണ്ഡലത്തില്‍ നിന്ന് എസ് പി ടിക്കറ്റ് പ്രതീക്ഷിക്കുന്ന ആളുകള്‍ തിങ്ങിനിറഞ്ഞ ഹാളിലേക്ക് അനുയായികളോടൊപ്പം എത്തിയ അന്‍ഷുമാന്‍ സിംഗ് ഇരിക്കാന്‍ സ്ഥലം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തര്‍ക്കവും കൈയാങ്കളിയും അരങ്ങേറിയതെന്ന് പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.Content Highlights:A Samajwadi Party press conference turned violent following a heated dispute over seating arrangements. The argument escalated into a physical brawl among party workers in front of media personnel. The chaotic incident has sparked strong criticism from opposing political parties across the state.