ഒരു ഗ്ലാസ്സ് വെള്ളത്തിലേക്ക് അൽപ്പം പഞ്ചസാരയിട്ട് ഇളക്കുമ്പോൾ ആ പഞ്ചസാരത്തരികൾ എങ്ങോട്ടാണ് മറയുന്നതെന്ന് നമുക്കറിയാം. അത് വെള്ളത്തിൽ അലിഞ്ഞുചേർന്നു പോകുന്നു. കുടിക്കുന്ന ചായ മുതൽ കടലിലെ ഉപ്പുവെള്ളം വരെ നമ്മുടെ നിത്യജീവിതം ലായനികളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. രസതന്ത്രത്തിന്റെ വലിയൊരു ലോകമാണ് ലായനികൾക്കുള്ളിൽ ഒളിച്ചിരിക്കുന്നത്. പ്രകൃതിയിലെ ഏറ്റവും വലിയ മാന്ത്രികവിദ്യ ലായനികൾ ആണെന്ന് പറയാം. രണ്ട് വ്യത്യസ്ത പദാർഥങ്ങൾ പരസ്പരം ചേരുമ്പോൾ അവയുടെ തനതായ രൂപം മാറി ഒരൊറ്റ പദാർഥമായി മാറുന്ന വിസ്മയക്കാഴ്ചയാണത്. രസതന്ത്ര ലബോറട്ടറികളിലെ പരീക്ഷണങ്ങൾ മുതൽ ശരീരത്തിലെ രക്തച്ഛക്രമണം വരെ കൃത്യമായി നടക്കുന്നത് ലായനികളുടെ സാന്നിധ്യം കൊണ്ടാണ്. ലായനികളുടെ ലോകത്തെ അടിസ്ഥാന വിവരങ്ങൾ ഇന്ന് നമുക്ക് പരിചയപ്പെടാം.ലായനിരണ്ടോ അതിലധികമോ പദാർഥങ്ങൾ ചേർന്നുണ്ടാകുന്ന ഏകജാതീയ മിശ്രിതങ്ങളെയാണ് ലായനികൾ എന്ന് വിളിക്കുന്നത്. ഒരു ലായനിയിൽ പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്.ലീനം: ലായനിയിൽ അളവ് കുറഞ്ഞതും ലയിച്ചുചേരുന്നതുമായ പദാർഥമാണ് ലീനം. (ഉദാഹരണത്തിന്: ഉപ്പുവെള്ളത്തിലെ ഉപ്പ്).ലായകം : ലായനിയിൽ കൂടുതൽ അളവിലുള്ളതും ലീനത്തെ ലയിപ്പിക്കുന്നതുമായ പദാർഥമാണ് ലായകം. (ഉദാഹരണത്തിന്: ഉപ്പുവെള്ളത്തിലെ “വെള്ളം’).ജലം മികച്ചൊരു ലായകമാണ്. ഭൂരിഭാഗം പദാർഥങ്ങളെയും ലയിപ്പിക്കാൻ കഴിയുന്നതുകൊണ്ട് ജലത്തെ സാർവിക ലായകം എന്ന് വിളിക്കുന്നു. ജലം ലായകമായി വരുന്ന ലായനികളെ അക്വസ് ലായനികൾ എന്നും ജലമല്ലാത്തവ ( ആൽക്കഹോൾ, ബെൻസീൻ തുടങ്ങിയവ ഉദാഹരണം) ലായകമായി വരുന്നവയെ നോൺ-അക്വസ് ലായനികൾ എന്നും വിളിക്കുന്നു.ലായനികളുടെ ഗാഢതഒരു ലായനിയിൽ അടങ്ങിയിരിക്കുന്ന ലീനത്തിന്റെ അളവിനെയാണ് അതിന്റെ ഗാഢത എന്ന് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ലായനികളെ രണ്ടായി തിരിക്കാം. ലായകത്തിന്റെ അളവുമായി താരതമ്യം ചെയ്യുമ്പോൾ ലീനത്തിന്റെ അളവ് വളരെ കുറവായ ലായനികളാണ് ഡൈല്യൂട്ട് ലായനി.ലായകത്തിന്റെ അളവുമായി താരതമ്യം ചെയ്യുമ്പോൾ ലീനത്തിന്റെ അളവ് കൂടുതലായ ലായനികളാണ് കോൺസെൻട്രേറ്റഡ് ലായനി.ലേയത്വംഒരു നിശ്ചിത താപനിലയിൽ 100 ഗ്രാം ലായകത്തെ ഒരു തൃപ്ത ലായനിയാക്കി മാറ്റാൻ ആവശ്യമായ ലീനത്തിന്റെ ഗ്രാം അളവിനെയാണ് അതിന്റെ ലേയത്വം എന്ന് പറയുന്നത്.ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾലീനത്തിന്റെയും ലായകത്തിന്റെയും സ്വഭാവം (ഒരേ സ്വഭാവമുള്ളവ പരസ്പരം ലയിക്കുന്നു. ഉദാഹരണത്തിന്, ധ്രുവീയ പദാർഥങ്ങൾ ജലത്തിൽ ലയിക്കും).താപനില (സാധാരണയായി താപനില കൂടുമ്പോൾ ഖരപദാർഥങ്ങളുടെ ലേയത്വം കൂടുന്നു. എന്നാൽ, വാതകങ്ങളുടെ കാര്യത്തിൽ താപനില കൂടുമ്പോൾ ലേയത്വം കുറയുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന്: വെള്ളം തിളപ്പിക്കുമ്പോൾ അതിലെ ഓക്‌സിജൻ പുറത്തുപോകുന്നു).മർദം (ഖരപദാർഥങ്ങളുടെ ലേയത്വത്തെ മർദം സ്വാധീനിക്കുന്നില്ല. എന്നാൽ, വാതകങ്ങളുടെ കാര്യത്തിൽ മർദം കൂടുമ്പോൾ ലേയത്വം കൂടുന്നു. ഉദാഹരണത്തിന് സോഡാ കുപ്പി തുറക്കുമ്പോൾ മർദം കുറയുകയും കാർബൺ ഡയോക്‌സൈഡ് വാതകം കുമിളകളായി പുറത്തുപോകുകയും ചെയ്യുന്നു).ലീനകണികകളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ മിശ്രിതങ്ങളെ മൂന്നായി തിരിക്കാം.ഇവയുടെ താരതമ്യം ചാർട്ടിലൂെട പരിചയപ്പെടാം