റാഞ്ചി | ഏഴ് വര്‍ഷം മുമ്പ് മരിച്ചതായി കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ലോഹര്‍ദാഗ ടൗണിലെ 45 കാരിയായ ദഫ്‌ലി ഒറാവോ എന്ന യുവതിയാണ് മുംബൈ ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടനയുടെ ഇടപെടലിലൂടെ ഒടുവില്‍ സ്വന്തം കുടുംബത്തിലേക്ക് തിരിച്ചെത്തിയത്.ഏഴ് വര്‍ഷം മുമ്പാണ് ദഫ്‌ലിയെ കാണാതാകുന്നത്. കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഏറെക്കുറെ അഴുകിയ നിലയിലായതിനാല്‍ പോലീസ് മുഖം കാണിച്ചിരുന്നില്ല. പകരം വസ്ത്രങ്ങള്‍ മാത്രമാണ് തിരിച്ചറിയാനായി കാണിച്ചത്. വസ്ത്രങ്ങളുടെ സാദൃശ്യം കണ്ട് മരിച്ചത് ദഫ്‌ലിയാണെന്ന് കുടുംബം വിശ്വസിക്കുകയും അന്തിമ ചടങ്ങുകള്‍ നടത്തുകയായിരുന്നു.എന്നാല്‍ ഈ വര്‍ഷം തുടക്കത്തിലാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത് ഒഡിഷയിലെ ഖുര്‍ദയില്‍ തെരുവില്‍ അലഞ്ഞുതിരിഞ്ഞിരുന്ന ദഫ്‌ലി ‘മിഷന്‍ ആശ്ര’യുടെ ഭാഗമായി മുംബൈയിലെ ശ്രദ്ധ റിഹാബിലിറ്റേഷന്‍ ഫൗണ്ടേഷന്റെ കേന്ദ്രത്തിലെത്തുകയായിരുന്നു. തെരുവില്‍ കഴിയുന്ന നിരാലംബരും മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരുമായ ആളുകളെ കണ്ടെത്തി ചികിത്സയും പുനരധിവാസവും നല്‍കുന്ന സംഘടനയാണ് ഫൗണ്ടേഷന്‍.സംഘടനയുടെ ചികിത്സക്കും പരിചരണത്തിനും ഒടുവില്‍ ദഫ്‌ലി തന്റെ വിലാസം ഓര്‍ത്തെടുക്കുകയും അധികൃതര്‍ അനേഷിച്ച് ലോഹര്‍ദാഗയിലെ കുടുംബത്തെ ബന്ധപ്പെടുകയുമായിരുന്നു. തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള സംഘടനയുടെ പ്രതിനിധികള്‍ ദഫ്‌ലിയെ വീട്ടിലെത്തിച്ചു. വര്‍ഷങ്ങളായി മരിച്ചുവെന്ന് വിശ്വസിച്ചിരുന്ന അമ്മയും സഹോദരനും ദഫ്‌ലിയെ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.അതേസമയം അന്ന് പോലീസ് കാണിച്ച മൃതദേഹം കൂടുതല്‍ ശാസ്ത്രീയമായി പരിശോധിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഇത്രയും വര്‍ഷത്തെ വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.Content Highlights: A woman from Jharkhand who was believed dead for seven years has returned home alive. Dafli Orao was traced to Mumbai by Shraddha Rehabilitation Foundation after being rescued from Odisha. Her family reconnected with her following successful medical care and address identification.