പൂനൂര്‍ | ജാമിഅ മദീനതുന്നൂര്‍ ഹദീസ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച ‘ദിറായ’ ദ്വിദിന ഹദീസ് ക്യാമ്പ് സമാപിച്ചു. പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ ഹദീസ് ക്രോഡീകരണം, രീതിശാസ്ത്രം,വിമര്‍ശനം എന്നിവ ചര്‍ച്ചയായി.ഹദീസ് പണ്ഡിതരുടെ കര്‍മ്മശാസ്ത്ര വായനകള്‍ എന്ന വിഷയത്തില്‍ ജാമിഅ മദീനതുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.മുഹ്യിദ്ദീന്‍ സഖാഫി കാവനൂര്‍, മുഹ്യിദ്ദീന്‍ സഅദി കൊട്ടുകര, സഈദ് നൂറാനി ,മുസമ്മില്‍ നൂറാനി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി നടന്ന ഹദീസ് അക്കാദമിക് കോണ്‍ഫറന്‍സില്‍ ജാമിഅ മദീനതുന്നൂര്‍ അക്കാദമിക് ഡയറക്ടര്‍ ഡോ. ഷമീര്‍ നൂറാനി സംസാരിച്ചു. പ്രൊ റെക്ടര്‍ ആസഫ് നൂറാനി വിഷന്‍ ടോക്ക് നടത്തി. അക്കാദമിക് കോണ്‍ഫറന്‍സിലെ ബെസ്റ്റ് പേപ്പര്‍ അവാര്‍ഡ് മര്‍കസ് ഗാര്‍ഡന്‍ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്‍ നൗഷാദിന് ലഭിച്ചു. രണ്ടാം സ്ഥാനം ഇമാം ശാഫി ബുസ്താനാബാദിലെ മുഹമ്മദ് റിശാനിനും മര്‍കിന്‍സ് ബംഗളൂരുവിലെ മുഹമ്മദ് മിസ്ബാഹിനും ലഭിച്ചു. മൂന്നാം സ്ഥാനം ഉള്ളാള്‍ സയ്യിദ് മദനി കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് സാബിഖ് നേടി.ഹദീസ് ഗ്രാന്റ് ക്വിസില്‍ മര്‍കസ് ഗാര്‍ഡന്‍ പൂനൂരിലെ അബ്ഷര്‍ ഹുസൈനാര്‍, മുഹമ്മദ് സിനാന്‍ പുത്തൂര്‍ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. ഇമാം ശാഫി ബുസ്താനാബാദിലെ സയ്യിദ് മുഹ്‌സിന്‍ യൂസുഫ്, ഹബീബ് മൊയ്തീന്‍കുട്ടി എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും മര്‍കിന്‍സ് ബംഗളൂരുവിലെ സയ്യിദ് ഉബൈസ്, ഹാഫിസ് മുഹമ്മദ് ഫഹദ് എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.Content Highlights: The two-day Diraya Hadith Camp organized by Jamia Medinathunnoor concluded at Poonoor Markas Garden. Dr. Muhammad Abdul Hakeem Azhari delivered the keynote address on Hadith scholarship and jurisprudence. Winners of the Hadith Academic Conference paper presentation and grand quiz were honored.