മസ്‌കത്ത് | ജി സി സിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി മസ്‌കത്തിലെ അൽ ഹെയ്‌ലിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ ഒമാൻ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അണ്ടർ സെക്രട്ടറി ഇബ്തിസാം ബിൻത് അഹമ്മദ് ബിൻ സയീദ് അൽ ഫറൂജി ഉദ്ഘാടനം നിർവ്വഹിച്ചു.ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയാണ് ലുലുവെന്നും, ഒമാനിൽ വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. ഒമാനിലെ ലുലുവിന്റെ 35ാമത്തെ പ്രൊജക്ടാണ് അൽ ഹെയിലിലേത്. ആറ് മാസത്തിനുള്ളിൽ ഏഴ് പുതിയ സ്‌റ്റോറുകൾ കൂടി തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഒമാനിലെ റീട്ടെയിൽ മേഖലയ്ക്ക് കൂടുതൽ കരുത്തേകുന്നതാണ് ലുലുവിന്റെ വികസനപദ്ധതികളെന്നും, മികച്ച നിക്ഷേപാന്തരീക്ഷത്തിന്റെ പ്രതിഫലനമെന്നും ഒമാൻ വാണിജ്യവ്യവസായ മന്ത്രാലയത്തിലെ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അണ്ടർ സെക്രട്ടറി ഇബ്തിസാം ബിൻത് അഹമ്മദ് ബിൻ സയീദ് അൽ ഫറൂജി പറഞ്ഞു. ഒമാന്റെ വാണിജ്യ വളർച്ചയ്ക്ക് വേഗതപകരുന്നതാണ് ലുലുവിന്റെ പദ്ധതികളെന്നും അദ്ദേഹം വ്യക്തമാക്കി.76973 ചതുരശ്രയടി വിസ്തൃതിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ, പഴം, പച്ചക്കറി, ദൈനംദിന ഉത്പന്നങ്ങൾ, മത്സ്യം, മാംസം, ഗ്രോസറി, ഫ്രഷ് ഫുഡ്, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്‌സ്, മൊബൈൽ ഫോണുകൾ, ആക്‌സസറികൾ തുടങ്ങി വിപുലമായ ഉത്പന്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഉദ്ഘാടനത്തോടനുബന്ധിച്ച് ഉത്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. മികച്ച പാർക്കിംഗ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.Content HighlightsLuLu Group expanded its GCC retail presence by opening its 35th Oman outlet in Al Hail, Muscat. Inaugurated by Undersecretary Ibtisam Al Farooji alongside Chairman MA Yusuff Ali, the 76,973 sq ft hypermarket offers wide product ranges and deals. LuLu plans to open 7 more Oman stores in 6 months.