മനാമ: പുതിയ കാലത്തെ ചോദ്യങ്ങളാൽ വീർപ്പുമുട്ടുന്ന ഇന്ത്യൻ ദേശീയതയുടെ ശരിയായ ഉത്തരം കണ്ടെത്താൻ ഗാന്ധിജിയുടെ ജീവിതവും ദർശനങ്ങളും വിലയിരുത്തിയാൽ മാത്രം മതിയെന്ന് കെ.എം.സി.സി ബഹ്‌റൈൻ ഒലീവ് സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈൻ ആസ്ഥാനത്തെ ഇ. അഹമ്മദ് മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സംഗമം ശ്രദ്ധേയമായി.“കാലങ്ങൾക്കതീതമായ ഇന്ത്യ; സ്മരണാതീതനായ ഗാന്ധിജി” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി ഒലീവ് സാംസ്‌കാരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കരയുടെ അധ്യക്ഷതയിൽ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് സഹീർ കാട്ടാമ്പള്ളി ഉദ്ഘാടനം ചെയ്തു. മുത്തലിബ് പൂമംഗലം, ജംഷീദ് അലി ഇടക്കര, റഷീദ് പുത്തൻചിറ എന്നിവർ വിഷയാവതരണം നടത്തി പ്രഭാഷണം നിർവ്വഹിച്ചു. ഗാന്ധിജിയുടെ ജീവിതത്തെയും സന്ദേശങ്ങളെയും ആസ്പദമാക്കി നടന്ന ചർച്ചകൾ പരിപാടിയെ അർത്ഥപൂർണ്ണമാക്കി.കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന ഭാരവാഹികളായ എ.പി. ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, സീനിയർ അംഗം വി.എച്ച്. അബ്ദുള്ള, ജില്ലാ-ഏരിയ ഭാരവാഹികളായ ഇഖ്‌ബാൽ താനൂർ, ഷാജഹാൻ പരപ്പൻപൊയിൽ, പി.കെ. ഇസ്ഹാഖ്, മുഹമ്മദ് ഹൈലൈൻ, മുനീർ ഒഞ്ചിയം, കെ.ആർ. ശിഹാബ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.സഹൽ തൊടുപുഴ, അൻവർ കുമ്പിടി, സിദ്ധീഖ് അദ്‌ലിയ, ഷാഫി വേളം, അഷറഫ് ചന്ദ്രോത്ത്, റിയാസ് സനാബീസ്, സജീർ വണ്ടൂർ, ഇസ്മായിൽ വട്ടിയോറ, റമീസ് കണ്ണൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പി.വി. സിദ്ധീഖ് സ്വാഗതവും നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.The post ഇന്ത്യൻ ദേശീയതയുടെ പ്രയാണത്തിന് ഗാന്ധിജിയെന്ന സങ്കൽപ്പം അത്യന്താപേക്ഷിതം: കെ.എം.സി.സി ഒലീവ് സാംസ്‌കാരിക വേദി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.