ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ ഏതാനും ഔദ്യോഗിക ചിത്രങ്ങളോ മുദ്രകളോ മാത്രമല്ല. നമ്മളെ നാമാക്കി മാറ്റിയ ചരിത്രത്തിന്റെയും സമ്പന്നമായ സംസ്‌കാരത്തിന്റെയും പ്രതിഫലനങ്ങളാണ്. ഭാഷയിലും ആചാരങ്ങളിലും ഭക്ഷണരീതികളിലും എത്രയൊക്കെ വ്യത്യസ്തതകൾ ഉണ്ടെങ്കിലും ഇന്ത്യക്കാർ എന്ന ഒരൊറ്റ വികാരത്തിൽ കോർത്തുനിർത്തുന്നത് ഈ പ്രതീകങ്ങളാണ്. സ്വാതന്ത്ര്യം, നീതി, പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള സ്‌നേഹം എന്നിവയാണ് ഓരോ ചിഹ്നത്തിലൂടെയും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. നമ്മുടെ നാടിന്റെ അഭിമാനമായ പ്രധാന ദേശീയ ചിഹ്നങ്ങളെ പരിചയപ്പെടാം.ദേശീയ പതാക: ത്രിവർണപതാകആന്ധ്രാപ്രദേശ് സ്വദേശിയായ പിംഗലി വെങ്കയ്യ രൂപകൽപ്പന നിർവഹിച്ച നമ്മുടെ ത്രിവർണപതാകക്ക് കുങ്കുമം, വെളുപ്പ്, പച്ച നിറങ്ങളാണ്. 1947 ജൂലൈ 22നാണ് ഭരണഘടനാ നിർമാണ സഭ ഇത് ഔദ്യോഗികമായി അംഗീകരിച്ചത്.ദേശീയ ചിഹ്നം അശോകസ്തംഭത്തിലെ സിംഹമുദ്ര: ഉത്തർപ്രദേശിലെ സാരനാഥിലുള്ള അശോക സ്തംഭത്തിൽ നിന്നാണ് നാല് സിംഹങ്ങളുള്ള ഈ മുദ്ര നാം സ്വീകരിച്ചത്. അധികാരം, ധീരത, ആത്മവിശ്വാസം എന്നിവയാണ് ഇത് മുന്നോട്ടുവെക്കുന്നത്. 1950 ജനുവരി 26ന് രാജ്യം ഇത് ഔദ്യോഗിക ചിഹ്നമായി ഏറ്റെടുത്തു.ദേശീയ മൃഗം റോയൽ ബംഗാൾ ടൈഗർ:കരുത്തിന്റെയും വന്യസൗന്ദര്യത്തിന്റെയും പ്രതീകമായ ബംഗാൾ കടുവയെ (പാന്തറ ടൈഗ്രിസ്) 1973 ഏപ്രിലിലാണ് ഇന്ത്യയുടെ ദേശീയ മൃഗമായി തിരഞ്ഞെടുത്തത്.ദേശീയ മുദ്രാവാക്യം സത്യമേവ ജയതേ: “സത്യം മാത്രമേ വിജയിക്കൂ’ എന്നർഥമുള്ള ഈ സംസ്‌കൃത വാചകം പുരാതന വേദഗ്രന്ഥമായ മുണ്ഡകോപനിഷത്തിൽ നിന്നുള്ളതാണ്. നമ്മുടെ നാണയങ്ങളിലും കറൻസി നോട്ടുകളിലും സർക്കാർ രേഖകളിലുമെല്ലാം സത്യത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് ഈ വാക്യം കാണാം.ദേശീയ ഗാനം ജനഗണമന: 1911ൽ രവീന്ദ്രനാഥ ടാഗോർ ബംഗാളിയിൽ രചിച്ച ഗീതമാണ് ജനഗണമന. അതേവർഷം ഡിസംബർ 27ന് കൊൽക്കത്തയിലെ കോൺഗ്രസ്സ് സമ്മേളനത്തിലാണ് ആദ്യമായി ആലപിച്ചത്. 1950 ജനുവരി 24ന് ഭരണഘടനാ സഭ ഇതിനെ ദേശീയ ഗാനമായി അംഗീകരിച്ചു.ദേശീയ ഗീതം വന്ദേമാതരം:1870കളിൽ ബങ്കിം ചന്ദ്ര ചാറ്റർജി സംസ്‌കൃത ബംഗാളി ശൈലിയിൽ രചിച്ചതാണ് വന്ദേമാതരം. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ജനങ്ങൾക്ക് വലിയൊരു ആവേശമായിരുന്നു ഈ വരികൾ. 1896ൽ രവീന്ദ്രനാഥ ടാഗോറാണ് ഇത് പൊതുവേദിയിൽ ആദ്യമായി പാടിയത്.ദേശീയ പക്ഷി മയിൽ: വർണാഭമായ പീലികളും ഭംഗിയുമുള്ള മയിലിനെ (പാവോ ക്രിസ്റ്റാറ്റസ്) 1963 ഫെബ്രുവരി ഒന്നിനാണ് ദേശീയ പക്ഷിയായി പ്രഖ്യാപിച്ചത്. പാരമ്പര്യ കലകളിലും സാഹിത്യത്തിലും മയിലിന് വലിയ സ്ഥാനമുണ്ട്.ദേശീയ പുഷ്പം താമര: നിലംബോ ന്യൂസിഫെറ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന രാജ്യത്തിന്റെ ദേശീയ പുഷ്പമായ താമര ഭാരതീയ സംസ്‌കാരത്തിൽ വിശുദ്ധിയുടെയും ജ്ഞാനത്തിന്റെയും അടയാളമാണ്.ദേശീയ വൃക്ഷം പേരാൽ: വിശാലമായ ശാഖകളും ശാശ്വതമായ നിലനിൽപ്പുമുള്ള പേരാൽ (ഫൈക്കസ് ബംഗാളൻസിസ്) ഐക്യത്തിന്റെയും ഒരുമയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.ദേശീയ ഫലം മാമ്പഴം:”പഴങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന മാമ്പഴമാണ് നമ്മുടെ ദേശീയ ഫലം. അൽഫോൻസോ, ബംഗനപ്പള്ളി, നീലം, മൽഗോവ എന്നിങ്ങനെ നൂറിലധികം രുചിവകഭേദങ്ങൾ ഇന്ത്യയിൽ സുലഭമാണ്.ദേശീയ നദി ഗംഗ: ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ നിന്ന് ഉത്ഭവിച്ച് രാജ്യത്തിന്റെ ജീവനാഡിയായി ഒഴുകുന്ന നദിയാണ് ഗംഗ. ശരാശരി 2525 കിലോമീറ്റർ നീളമുള്ള ഈ പുണ്യനദിയെ 2008 നവംബർ നാലിനാണ് ദേശീയ നദിയായി പ്രഖ്യാപിച്ചത്.ദേശീയ പൈതൃക മൃഗം ഏഷ്യൻ ആന:സംസ്‌കാരത്തോടും ആചാരങ്ങളോടും ഇഴചേർന്നുനിൽക്കുന്ന ആനയെ (എലിഫസ് മാക്‌സിമസ്) വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് 2010 ഒക്ടോബറിലാണ് പൈതൃക മൃഗമായി തിരഞ്ഞെടുത്തത്.ദേശീയ ജലജീവി ഗംഗാ ഡോൾഫിൻ: ശുദ്ധജലത്തിൽ മാത്രം ജീവിക്കുന്ന ഗംഗാ ഡോൾഫിനെ (പ്ലാറ്റാനിസ്റ്റ ഗാൻഗെറ്റിക്ക) 2009 ഒക്ടോബറിലാണ് ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്.ദേശീയ ഉരഗം രാജവെമ്പാല: ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പായ രാജവെമ്പാല (ഒഫിയോഫാഗസ് ഹന്ന) ഇന്ത്യയുടെ സമൃദ്ധമായ വനസമ്പത്തിന്റെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നു.ദേശീയ പച്ചക്കറി മത്തങ്ങ: ഇന്ത്യയിലെല്ലായിടത്തും ഒരുപോലെ വളരുന്നതും എളിയ ജീവിതത്തിന്റെയും സമൃദ്ധിയുടെയും പ്രതീകവുമായ മത്തങ്ങയാണ് (കുക്കുർബിറ്റ) നമ്മുടെ ദേശീയ പച്ചക്കറി.Content Highlights:India’s national symbols represent the rich history, culture, and unity of the nation across diverse languages and traditions. Key symbols include the tricolor flag, Ashoka emblem, Royal Bengal Tiger, Jana Gana Mana, and Vande Mataram. Each emblem carries historic value and pride for generations.