​ഗ്യാനേഷ് കുമാർ രാജിവെക്കണം; ഐസ-എഐഎസ്എഫ്ന്റെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തം

Wait 5 sec.

ന്യൂഡല്‍ഹി| മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഐസയുടെയും എ ഐ എസ്എഫിന്റെയും നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തം. കപിൽ സിബൽ, നിത്യ രാമകൃഷ്ണൻ, പല്ലവ് സിസോദിയ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവർ നേഹ ബോറയോടും മറ്റ് വിദ്യാർഥികളോടുമൊപ്പം പട്ടേൽ ചൗക്കിലേക്ക് മാർച്ച്‌ നടക്കുന്നത്.പട്ടേല്‍ ചൗക്കില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഇത് ജന്തര്‍ മന്തറിലാണ് അവസാനിക്കുക. എന്നാല്‍ ജന്തര്‍ മന്തര്‍ പരിസരം പൂര്‍ണമായും ബാരിക്കേഡുകള്‍ ഉയര്‍ത്തി ഡല്‍ഹി പോലീസും കേന്ദ്രസേനയും ഉപരോധിച്ചിരിക്കുകയാണ്. പ്രതിഷേധം കനത്തതോടെ സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കുകയും മാര്‍ച്ച് തടയാന്‍ വലിയ സന്നാഹങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.അതേസമയം, രാജിവച്ചില്ലെങ്കില്‍ ഒക്ടോബര്‍ 10ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വീണ്ടും പ്രതിഷേധം ശക്തമാക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജീത് ദിപ്‌കെ വ്യക്തമാക്കിയിട്ടുണ്ട്. ‘ചലോ ഡല്‍ഹി’ എന്ന പേരിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം സമാധാനപരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.Content Highlights: AISA and AISF held a massive protest march from Patel Chowk to Jantar Mantar demanding the immediate resignation of Chief Election Commissioner Gyanesh Kumar. Prominent figures including Kapil Sibal, Prashant Bhushan, and Yogendra Yadav joined student leaders in the rally. Heavy police deployment and barricades were set up at Jantar Mantar to block the demonstrators.