പ്രേക്ഷക പ്രതികരണങ്ങളിൽ രണ്ടാം വാരത്തിലും മുന്നിലാണ് സൈജു കുറുപ്പ് ചിത്രം ആരം. രജീഷ് പരമേശ്വരൻ ആണ് സംവിധാനം. ഒരു മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും അതിലുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ പ്രമേയം.പോലീസ് ഉദ്യോഗസ്ഥനായുള്ള സൈജു കുറുപ്പിന്റെ പ്രകടനവും അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധ നേടുന്നു.വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ. ജിത്തു ദാമോദർ ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും രോഹിത് ഗോപാലകൃഷ്ണൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പും ഡോ. അബ്ദുൽ ഹമീദ് ഗുഡ് ഹോപ്പും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്. ചിത്രത്തിന്റെ എക്സ്ക്ലൂസീവ് സ്ട്രീമിംഗ് പാർട്ണറാണ് സോണി ലിവ്. സ്ട്രീമിംഗ് തീയതി പിന്നീട് അറിയിക്കും. ‘ആരം’ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ഡിജിറ്റൽ: ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്, പി.ആർ.ഒ: ഐശ്വര്യ രാജ്.