ഗുവാഹത്തി | അസം-മേഘാലയ അതിര്‍ത്തിയിലെ ജോറബാത്തിന് സമീപം ടെന്‍ മൈലില്‍ വന്‍ മണ്ണിടിച്ചില്‍. മലഞ്ചെരിവിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുവീണ് സമീപത്തെ പെട്രോള്‍ പമ്പ് പകുതിയോളം മൂടിപ്പോയി.സംഭവത്തില്‍ ഇതുവരെ ജീവഹാനിയോ പരുക്കോ റിപോര്‍ട്ട് ചെയ്തിട്ടില്ല. പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങള്‍ക്ക് നേരിയ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവസ്ഥലത്തെ നാശനഷ്ടങ്ങള്‍ അധികൃതര്‍ വിലയിരുത്തി വരികയാണ്.ഈ ഭാഗത്ത് കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.Content Highlights:A massive landslide hit Assam causing severe damage to infrastructure in the region. Nearly half of a local petrol pump was completely buried under debris and mud. Emergency response teams and disaster management personnel have reached the spot to clear the debris and assess damages.