‘മെമ്മറി കാ‍‍ർഡ് ചോ‍ർന്നതിൽ പുനരന്വേഷണം വേണം’, നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയെ സമീപിച്ച് അതിജീവിത

Wait 5 sec.

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം വേണമെന്ന ആവശ്യവുമായാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും കേസ് അട്ടിമറിച്ചതിലും തുടരന്വേഷണം നടക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു.മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വസ്തുന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നേരത്തെയും അതിജീവിത കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് കോടതി ഈ ആവശ്യങ്ങൾ തള്ളിക്കളയുകയായിരുന്നു.also read:‘ആദിവാസി ​ഗോത്ര വിഭാ​ഗത്തിൽപ്പെട്ട മെന്റ‍‌‍‍‍‌‌ർ അധ്യാപകരെ യുഡിഎഫ് സ‍ർക്കാർ പിരിച്ചുവിട്ട നടപടി’; കടുത്ത അന്യായമാണെന്ന് പിണറായി വിജയൻകേസിലെ സുപ്രധാനമായ തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമവിരുദ്ധമായി തുറന്നുപരിശോധിച്ചുവെന്നാണ് കണ്ടെത്തിയത്. മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് അതിജീവിത മുന്നോട്ടുവയ്ക്കുന്ന കാര്യം. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നാണ് ഹർജിയിലൂടെ അതിജീവിത ആവശ്യപ്പെടുന്നത്.The post ‘മെമ്മറി കാ‍‍ർഡ് ചോ‍ർന്നതിൽ പുനരന്വേഷണം വേണം’, നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയെ സമീപിച്ച് അതിജീവിത appeared first on Kairali News | Kairali News Live.