റാഞ്ചി| ഝാര്‍ഖണ്ഡിലെ ഗിരിധി ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഗിരിധി ജില്ലയിലെ മുഫാസില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തുരുക്ദിഹ ഗ്രാമത്തില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. 14 വയസുകാരിയെയും ആറു വയസുകാരികളായ ഇരട്ട കുട്ടികളെയുമാണ് പിതാവ് നന്ദു യാദവ് (40) കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പല്ലവി യാദവ്, ഇരട്ട സഹോദരിമാരായ റിദ്ധി യാദവ്, സിദ്ധി യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്.നന്ദു യാദവ് വീട്ടിനുള്ളില്‍വെച്ച് മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്നുപേര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. പെണ്‍കുട്ടികളുടെ നിലവിളി കേട്ട് കുടുംബാംഗങ്ങളും പ്രദേശവാസികളും ഓടിയെത്തിയെങ്കിലും മൂവരെയും പ്രതി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുമ്പ് കുട്ടികള്‍ മരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. കുട്ടികളുടെ മാതാവും സഹോദരനും വീടിന്റെ മറ്റൊരു ഭാഗത്തായിരുന്നുവെന്നും ആക്രമണത്തില്‍ ഇരുവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.കൊലപാതകത്തിന് പിന്നാലെ ആളുകള്‍ വീട്ടിലേക്കെത്തി പ്രതിഷേധം നടത്തി. തുടര്‍ന്ന് പ്രതിയെ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തതായി പോലീസ് വ്യക്തമാക്കി. പെണ്‍മക്കളെ കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമല്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജിത്വാഹന്‍ ഒറാവോണ്‍ അറിയിച്ചു. കുട്ടികളുടെ മൃതദേഹങ്ങള്‍ സദര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സ്ഥലത്ത് ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തിയതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Content Highlights:A forty year old father brutally murdered his three minor daughters using a sharp weapon inside their home in Giridih, Jharkhand. The victims included a fourteen year old and six year old twin sisters who died before reaching the hospital. Police immediately took the accused into custody and launched an investigation to find the motive behind the horrific crime.