ഫിലിപ്പൈന്‍സില്‍ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കന്‍ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടം

Wait 5 sec.

മനില|ഫിലിപ്പൈന്‍സിലെ മിന്ദനാവോ മേഖലയിലെ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി. ഫിലിപ്പൈന്‍സിലെ തെക്കന്‍ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായി. 38 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു. മിന്ദനാവോയിലെ ആറ് സ്ഥലങ്ങളില്‍ സുനാമി തിരകള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്തോനേഷ്യയില്‍ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു.തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 7.37ന് ഫിലിപ്പൈന്‍സിലുണ്ടായ ഭൂചലനത്തില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഫിലിപ്പീന്‍സിലാണ് റിക്ടര്‍ സ്‌കെയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നിരവധി ബഹുനില കെട്ടിടങ്ങള്‍ അപകടത്തില്‍ തകര്‍ന്നുവീണു. സ്‌കൂള്‍ -സര്‍വകലാശാല കെട്ടിടങ്ങള്‍ അടക്കമുള്ളവ തകര്‍ന്നു. പല സ്‌കൂളുകളും പ്രവര്‍ത്തനം ആരംഭിച്ച സമയത്താണ് ഭൂചലനം ഉണ്ടാകുന്നത്.Content Highlights:A massive 7.8 magnitude earthquake struck Mindanao in the Philippines causing a destructive tsunami. At least three people died and nearly forty buildings collapsed including schools and universities. While neighboring Indonesia withdrew its tsunami warning southern Philippines faces severe infrastructure damage.