ഇന്ത്യാസഖ്യത്തിന്റെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് ഡോ.ജോൺ ബ്രിട്ടാസ് എംപി. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നതിനെതിരെ ഒരുമിച്ചു ശക്തമായി നേരിടണമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ഇന്നത്തെ യോഗം ആരോഗ്യപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത യോഗം ചേരുക ആഗസ്റ്റിലായിരിക്കും. യോഗത്തിൽ എല്ലാ വിമർശനങ്ങളേയും താൻ ഉൾക്കൊള്ളുന്നു എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, വല്ലപ്പോഴും യോഗം ചേരുകയല്ല വേണ്ടതെന്ന അഭിപ്രായം ഉദ്ധവ് താക്കറെ പോലുള്ള നേതാക്കൾ ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഇപ്പോൾ ഭരണകക്ഷി മാത്രം ആയാൽ പോര, പ്രതിപക്ഷവും ഒരുപോലെ ആകണം. പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുന്നതാണ് ബംഗാളിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ സിപിഐഎം തങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചതായും ജോൺ ബ്രിട്ടാസ് പറഞ്ഞു. ഈ വിഷയത്തിൽ ഒരുമിച്ച് ഇരുന്നു സംസാരിക്കാം എന്ന് രാഹുൽ ഗാന്ധി പറഞ്ഞെന്നും വേണമെങ്കിൽ ഇന്ന് വൈകിട്ട് തന്നെ കാണാം എന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. പക്ഷേ അത് പാർട്ടിയോട് ആലോചിക്കേണ്ടതാണ് എന്ന് സിപിഐഎം പറഞ്ഞു.ഇപ്പൊൾ തെരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെടുന്ന സാഹചര്യം ആണ്. ഗ്രൗണ്ട് റിയാലിറ്റിയും, തെരഞ്ഞെടുപ്പ് റിയാലിറ്റിയും തമ്മിൽ വലിയ അന്തരമുണ്ട്. ബംഗാളിൽ തൃണമൂലിൻ്റെ ഓരോ എംഎൽഎമാരെയും ബിജെപി സമീപിക്കുന്നു എന്നാണ് മമത ബാനർജി പറഞ്ഞതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. എംപിമാരുടെ കാര്യത്തിലും അത് തന്നെയാണ് അവസ്ഥ. ബംഗാളിൽ ബിജെപിക്ക് ആവശ്യം എംപിമാരെ കിട്ടുക എന്നതാണ്. വനിത സംവരണം മുൻ നിർത്തിയുള്ള ഡീലിമിറ്റേഷൻ ഉൾപ്പെടെ പല ബില്ലുകളും ബിജെപിക്ക് പാസാക്കാൻ ഉണ്ട്. അതിനു വേണ്ടിയുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ വിട്ടുപോയത് എല്ലാവർക്കും വിഷമം ഉണ്ടാക്കുന്നതാണെന്നും ഡിഎംകെയുമായി കോൺഗ്രസ് ചർച്ച ചെയ്യണമെന്നും പ്രശ്നം പരിഹരിക്കണമെന്നും ആവശ്യം ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു.The post കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിനെ ഒരുമിച്ച് നേരിടണം; പ്രതിപക്ഷം ഒരുമിച്ച് നിൽക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.