25 ഉദ്യോ​ഗസ്ഥരെ ഒറ്റയടിക്ക് മാറ്റി, സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ കൂട്ട സ്ഥലംമാറ്റം

Wait 5 sec.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ കൂട്ട സ്ഥലം മാറ്റം. 25 ഉദ്യോ​ഗസ്ഥരെയാണ് ഒറ്റയടിക്ക് മാറ്റിയത്. സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട്,ഡെപ്യൂട്ടി സൂപ്രണ്ട്,റസിഡൻസ് മെഡിക്കൽ ഓഫീസർ(RMO) തസ്തികകളിലേക്കാണ് പുതിയ നിയമനങ്ങൾ. 7 മെഡിക്കൽ കോളേജിലെ സൂപ്രണ്ട് മാരെയും മാറ്റി.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗം പ്രൊഫസർ ജയചന്ദ്രൻ സൂപ്രണ്ടാകും. എറണാകുളം മെഡിക്കൽ കോളേജിൽ ഡോക്ടർ അനൂപ് ജോസഫ് സൂപ്രണ്ടാകും. തൃശ്ശൂർ മെഡിക്കൽ കോളജിൽ ഡോക്ടർ ലിജോ കൊല്ലനൂരും കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർ ടി ജി തോമസും ഡോക്ടർ ഹരീഷ് ചന്ദ്രൻ ഇടുക്കി മെഡിക്കൽ കോളേജ് സൂപ്രണ്ടും ഡോക്ടർ ലക്ഷ്മി ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ടുമാകും. നേരത്തെ ഡോക്ടർമാരെ സ്ഥലം മാറ്റിയതിൽ എതിർപ്പുയർന്നിരുന്നു.also read:ടാറ്റു സ്റ്റുഡിയോയുടെ മറവിൽ കഞ്ചാവ് കച്ചവടം, കോട്ടയത്ത് യുവാവ് പിടിയിൽകഴിഞ്ഞ ദിവസം സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചിരുന്നു. സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി. രണ്ട് പ്രിന്‍സിപ്പല്‍മാരുടെ പരാതിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റാനുളള തീരുമാനം മരവിപ്പിച്ചത്.The post 25 ഉദ്യോ​ഗസ്ഥരെ ഒറ്റയടിക്ക് മാറ്റി, സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ കൂട്ട സ്ഥലംമാറ്റം appeared first on Kairali News | Kairali News Live.