സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

Wait 5 sec.

കൊച്ചി| സംസ്ഥാനത്ത് രണ്ട് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത. നാളെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.മറ്റന്നാള്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. സര്‍ക്കാര്‍ സംവിധാനങ്ങളോടും പൊതുജനങ്ങളോടും ജാഗ്രതപാലിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം നല്‍കി. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ എട്ട് വരെ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.Content Highlights:The India Meteorological Department has issued a red alert for five northern districts in Kerala due to heavy monsoon rainfall. Authorities have banned fishing along the Kerala, Karnataka, and Lakshadweep coasts until June 8. The State Disaster Management Authority has urged residents and local bodies to remain highly vigilant.