തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരം തല അജിത് കഴിഞ്ഞ ദിവസം പങ്കു വച്ച ഒരു ചിത്രമാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. റേസിങ് ട്രാക്കുകളിൽ വിസ്മയം തീർക്കുന്ന അതുല്യ പ്രതിഭ കൂടിയായ അജിത്തിനേയും ഇപ്പോൾ ആരാധകർക്ക് പരിചിതമാണ്. അടുത്തിടെ അമ്മ മരിച്ചതിന് ശേഷം വീണ്ടു റേസിങ് ട്രാക്കിലെത്തിയതായിരുന്നു അജിത്. അതിൻ്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.ഹൃദയ വേദനയോടെ ജോലിക്ക് തിരികെയെത്തിയെന്നും പക്ഷെ ജീവിതം മുന്നോട്ട് പോകണമെന്നുമാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്. റേസിങ് ഗിയറുകൾ ധരിച്ച് പിറ്റിൽ ഇരിക്കുന്ന ഫോട്ടോയാണ് അദ്ദേഹം പങ്കുവച്ചത്. അജിത്തിനെ പിന്തുണച്ചും ആശ്വസിപ്പിച്ചും നിരവധി കമൻ്റുകൾ ചിത്രത്തിനുണ്ട്. പ്ഷനായി കുറിച്ചിരിക്കുന്നത്.Also read: മൈക്കിൾ ഒടിടിയിലേക്ക്; എവിടെ കാണാമെന്ന് അറിയണ്ടേ‘അമ്മ എപ്പോഴും നിങ്ങളുടെ കൂടെ തന്നെയുണ്ടാകും’, ‘അമ്മയുടെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടാകും’, ‘അമ്മ നിങ്ങളെ കാണുന്നുണ്ട്…നിങ്ങൾ ജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്…കടന്നു വരൂ’ എന്ന് താരത്തിന് ആത്മവിശ്വാസം പകരുന്ന കമൻ്റുകളും പോസ്റ്റിന് താഴെയുണ്ട്. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അജിത്തിൻ്റെ അമ്മ മോഹിനി അന്തരിച്ചത്.The post ‘ഹൃദയ വേദനയോടെ തിരികെയെത്തി’; റേസിങ് ട്രാക്കിലെ ‘തല’യുടെ ചിത്രം ആരാധകർക്ക് നൊമ്പരമായി appeared first on Kairali News | Kairali News Live.