നിങ്ങളുടെ ചാറ്റ് ഹാക്കേഴ്‌സിൽ നിന്നും സംരക്ഷിക്കണോ? വാട്സാപ്പിലെ ഈ സെറ്റിങ് ഓൺ ചെയ്താൽ മതി

Wait 5 sec.

നമ്മൾ ഇന്ന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആപ്ലിക്കേഷനാണ് വാട്സാപ്പ്. സൗഹൃദപരമായ സംഭാഷണങ്ങൾക്കപ്പുറം ജോലി സംബന്ധമായ കാര്യങ്ങൾക്കും ഇന്ന് വാട്സാപ്പ് ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയായി. എന്നാൽ, നമ്മൾ അയക്കുന്ന മെസേജുകൾ എല്ലാം സുരക്ഷിതമാണോ? ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ചാറ്റുകൾ ഹാക്കേഴ്‌സിൽ നിന്നും എങ്ങനെ സംരക്ഷിക്കാം?…എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ഉപയോഗിച്ച് നമ്മുടെ സന്ദേശങ്ങളെല്ലാം വാട്സാപ്പ് സുരക്ഷിതമാക്കുന്നുണ്ട്. എന്നാൽ, നമ്മുടെ സന്ദേശങ്ങൾക്ക് കൂടുതൽ പരിരക്ഷ ആവശ്യമാണ്. വാട്സാപ്പ് ചാറ്റുകൾ പതിവായി ബാക്കപ്പ് ചെയ്യുന്നുണ്ടെങ്കിൽ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് ഓൺ ചെയ്തിടണം. നിങ്ങൾ ​ഗൂ​ഗിൾ ഡ്രൈവിലേക്കും ഐ ക്ലൗഡിലേക്കും ചാറ്റുകൾ ബാക്കപ്പ് ചെയ്യുമ്പോ​ൾ അത് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് ഓൺ ചെയ്തിടുന്നതോടെ നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമാക്കാം. ഒരു പാസ്വേർഡോ എൻക്രിപ്ഷനോ ഉപയോ​ഗിച്ച് നിങ്ങൾക്ക് മാത്രമേ ഇത് അൺലോക്ക് ചെയ്യാൻ സാധിക്കൂ. വാട്സാപ്പിന് പോലും നിങ്ങളുടെ ചാറ്റ് വായിക്കാൻ സാധിക്കില്ല.എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് എങ്ങനെ ഓൺ ചെയ്യാമെന്ന് നോക്കാം..– വാട്സാപ്പ് തുറക്കുക– സെറ്റിങ്ങിലേക്ക് പോയി നിങ്ങളുടെ പ്രൊഫൈൽ ക്ലിക്ക് ചെയ്യുക ആൻഡ്രോയ്ഡ് ഫോണ് ആണെങ്കിൽ 3 ഡോട്ടുകൾ ക്ലിക്ക് ചെയ്യുക.-ശേഷം ചാറ്റിലേക്ക് പോയി ചാറ്റ് ബാക്കപ്പ് ക്ലിക്ക് ചെയ്യുക-അവിടെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് ഓപ്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കും-അതിൽ ക്ലിക്ക് ചെയ്തു അവിടെ പറയുന്ന ഇൻസ്ട്രക്ഷൻസ് ഫോളോ ചെയ്യുകThe post നിങ്ങളുടെ ചാറ്റ് ഹാക്കേഴ്‌സിൽ നിന്നും സംരക്ഷിക്കണോ? വാട്സാപ്പിലെ ഈ സെറ്റിങ് ഓൺ ചെയ്താൽ മതി appeared first on Kairali News | Kairali News Live.