ഇതെന്ത് സ്നേഹപ്രകടനം ? പാതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ് കർണാടക മുഖ്യമന്ത്രി; വിവാദത്തിന് തിരികൊളുത്തി വീഡിയോ പുറത്ത്

Wait 5 sec.

കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പുതിയൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കനകപുരയിലെ ഹോരഹള്ളിയിൽ തനിക്ക് ലഭിച്ച സ്വീകരണത്തിനിടെ, കടിച്ച ആപ്പിളുകൾ ജനക്കൂട്ടത്തിന് നേരെ എറിഞ്ഞു നൽകിയ ശിവകുമാറിന്റെ വീഡിയോ ആണിത്. വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഇത്.തനിക്ക് ലഭിച്ച ആപ്പിൾ കൊണ്ടുള്ള കൂറ്റൻ മാലയിൽ നിന്നും ഓരോ ആപ്പിളുകൾ പറിച്ച്, അതിൽ കടിച്ച ശേഷം ബാക്കി ഭാഗം അനുയായികൾക്കും ജനങ്ങൾക്കും നേരെ അദ്ദേഹം വലിച്ചെറിയുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. പൊതുവേദിയിൽ ഇത്തരത്തിൽ പകുതി കഴിച്ച ആഹാര സാധനങ്ങൾ ജനങ്ങൾക്ക് നേരെ എറിയുന്നത് തികഞ്ഞ അനാദരവാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.ALSO READ: തിരി‍ഞ്ഞു നോക്കാതെ വനം മന്ത്രി; ചിന്നക്കനാലിൽ യുവതി കാട്ടാന ആക്രമണത്തിൽ മരിച്ച സമയം വനംമന്ത്രി ഷിബു ബേബി ജോൺ വിനോദ യാത്രയിൽ“ശിവകുമാർ സ്വയം ഒരു ദൈവമാണെന്ന് കരുതുന്നുണ്ടോ?, ആപ്പിൾ മാലയിൽ നിന്നും കടിച്ചു ബാക്കിയാക്കിയത് പ്രസാദം പോലെ വിതരണം ചെയ്യാൻ ഇത് എന്ത് യുക്തിയാണ്? എന്ന് തു‌ടങ്ങുന്നു സോഷ്യൽ മീഡിയയിലെ ചോദ്യങ്ങൾ. തനിക്ക് വോട്ട് നൽകി വിജയിപ്പിച്ച ജനങ്ങളെ തരംതാഴ്ത്തി കാണുന്ന രാഷ്ട്രീയ അഹങ്കാരമാണിതെന്ന് ആണ് പലരും പറയു്നനത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ പാലിക്കേണ്ട അന്തസ്സും മര്യാദയും ശിവകുമാർ ലംഘിച്ചുവെന്നും, പകുതി കഴിച്ച ഭക്ഷണം മറ്റുള്ളവർക്ക് നേരെ എറിയുന്നത് മോശം സന്ദേശമാണ് നൽകുന്നതെന്നും വിമർശനം ശക്തമാണ്.അദ്ദേഹത്തിന്റെ അനുയായികൾ ഇതിനെ ഒരു സ്നേഹപ്രകടനമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, സാധാരണ ജനങ്ങൾക്കിടയിൽ ഈ പ്രവർത്തി വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.ಸಿಎಂ ಡಿಕೆಶಿ ಕಚ್ಚಿ ಎಸೆದ ಆಪಲ್ ಗೆ ಡಿಮ್ಯಾಂಡ್.!#‌cmdkshivakumar #DKShivakumar #apple #congress #kanakapura #Kannadanews #navasamajanews pic.twitter.com/5qzy63NWhU— navasamaja (@navasamajanews) June 9, 2026The post ഇതെന്ത് സ്നേഹപ്രകടനം ? പാതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ് കർണാടക മുഖ്യമന്ത്രി; വിവാദത്തിന് തിരികൊളുത്തി വീഡിയോ പുറത്ത് appeared first on Kairali News | Kairali News Live.