തിരുവനന്തപുരം| കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ തിരിച്ചടിയാണ് എല്‍ ഡി എഫിനുണ്ടായതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത്തരമൊരു പരാജയം മുന്‍കൂട്ടി കാണാന്‍ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല എല്ല സ്വയംവിമര്‍ശനവും അംഗീകരിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ പാര്‍ടി ഏറ്റെടുക്കേണ്ട കര്‍മ പദ്ധതികള്‍ തയ്യാറാക്കാന്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരും. എല്ലാ ജനങ്ങളുടെയും അഭിപ്രായം തേടും. വാട്‌സാപ്പ് നമ്പര്‍ വഴിയും ഇമെയില്‍ വഴിയും എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുവെ സ്വീകാര്യതനേടിയിരുന്നു. എന്നാല്‍ നിര്‍മാണ മേഖലയിലുള്‍പ്പെടെ പരമ്പരാഗത മേഖലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനായില്ല. അത് എല്‍ഡിഎഫിന് തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചു വെന്നും അദ്ദേഹം പറഞ്ഞു.30 മണ്ഡലങ്ങളിലെ ബി ജെ പി വോട്ടുകള്‍ യു ഡി എ ഫിന് നല്‍കിയെന്നും, ചില മണ്ഡലങ്ങളില്‍ ബിജെപിക്ക് യുഡിഎഫ് വോട്ടും നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കേരളത്തില്‍വന്ന് എല്‍ഡിഎഫിനും സിപിഐ എമ്മിനും എതിരായി പ്രസംഗിച്ചത് എന്തുകൊണ്ട്. പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപി-ഡീല്‍ തെളിഞ്ഞു വെന്നും അദ്ദേഹം കുറ്റപ്പെടുത്തി.Content Highlights:CPIM State Secretary MV Govindan admitted that the LDF faced an unexpected defeat in the legislative assembly elections. He announced that the party will form a comprehensive action plan by collecting feedback from the public through WhatsApp and email. Govindan also alleged that a secret vote-trading deal took place between the UDF and BJP across thirty constituencies.