കെ എസ് ആർ ടി സി യിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയിൽ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനം. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കാനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തും.ജൂൺ 15ന് ആരംഭിക്കുന്ന സൗജന്യ യാത്രയുടെ 100 ദിവസം നീളുന്ന പഠനം നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിനുശേഷം മാത്രമേ രണ്ടാം ഘട്ടത്തെക്കുറിച്ച് തീരുമാനമെടുക്കു. പൂർണമായും സ്ത്രീകൾക്ക് സൗജന്യ യാത്ര കെ എസ് ആർ ടി സി ബസിൽ നൽകും എന്നതായിരുന്നു യു ഡി എഫ് പ്രഖ്യാപനം.Also read: നടിയെ ആക്രമിച്ച കേസ്: പിന്മാറില്ല മുന്നോട്ട് തന്നെ; മെമ്മറി കാർഡ് പരിശോധിച്ചതിൽ അതിജീവിത നൽകിയ പുതിയ ഹർജി ഇന്ന് പരിഗണിക്കുംആദ്യഘട്ടത്തിൽ ഓർഡിനറി ബസിൽ സൗജന്യ യാത്ര നൽകുന്നതുമായി ബന്ധപ്പെട്ട് മതിയായ ബസുകൾ ഇല്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ സ്വകാര്യ ബസുകളെ ഇതിനായി വാങ്ങാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. എന്നാൽ സൗജന്യമായി എവിടേയും പോകാമെന്ന വാഗ്ദാനവുമായി വന്ന് അധികാരത്തിലേറിയതിന് പിന്നാലെ വാക്ക് മാറ്റിയതിൽ വൻ പ്രതിഷേധമാണ് സ്ത്രീകളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.The post ഈ ബസ് എത്ര ദൂരം ഓടും… സൗജന്യ യാത്ര ഓർഡിനറിയിൽ; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും appeared first on Kairali News | Kairali News Live.