കോട്ടയത്ത് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. കോട്ടയം കൂട്ടിക്കൽഓർക്കിഡ് കൺസൾട്ടൻസി ഉടമ അനീഷ് ഉമ്മറിനെയാണ് പൊലീസ് പിടികൂടിയത്. വിദേശ ജോലി വാഗ്ദാനം ചെയ്ത്പണം തട്ടിയെന്നാണ് പരാതി.ALSO READ: സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; ബിജെപി കൗൺസിലർ സുഗതനെ റിമാൻഡ് ചെയ്തുകേസില്‍ ഒളിവിലായിരുന്നു അനീഷ് ഉമ്മർ. ഇന്നലെ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ നൂറോലം പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ വിസ ആറുമാസത്തിനുള്ളില്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പണം കൈക്കലാക്കിയത്. 5 മുതല്‍ 20 ലക്ഷം രൂപ വരെ ഇയാൾ ആളുകളിൽ നിന്ന് വാങ്ങിയതായാണ് വിവരം.The post വിസ വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; കൂട്ടിക്കൽ വിസ തട്ടിപ്പ് കേസ് പ്രതി പിടിയിൽ appeared first on Kairali News | Kairali News Live.