എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസിന് പുതിയ ഭരണസമിതി;അംഗീകാരം നല്‍കി ശൈഖ് മുഹമ്മദ്

Wait 5 sec.

ദുബൈ | എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസിന്റെ (ഇ എച്ച് എസ്) ഡയറക്ടര്‍ ബോര്‍ഡ് പുനസ്സംഘടിപ്പിക്കുന്നതിന് യു എ യു വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. അഹ്മദ് ബിന്‍ അലി അല്‍ സായിഗ് ചെയര്‍മാനാകുന്ന പുതിയ സമിതിയില്‍ നിലവിലെ ഡയറക്ടര്‍ ജനറല്‍ ഡോ. യൂസുഫ് മുഹമ്മദ് അല്‍ സര്‍കല്‍ ഡെപ്യൂട്ടി ചെയര്‍മാനായും മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിക്കും.ദുബൈയിലെ വിദേശകാര്യ മന്ത്രാലയ ഓഫീസ് ഡയറക്ടര്‍ ശൈഖ് മക്തൂം ബുത്തി സുഹൈല്‍ ബുത്തി അല്‍ മക്തൂം, റാസ് അല്‍ ഖൈമ മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് യൂണിവേഴ്സിറ്റി ബോര്‍ഡ് അംഗം ഡോ. ആഇശ മുഹമ്മദ് അബ്ദുല്ല യാസീന്‍, ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ബോര്‍ഡ് അംഗം അബ്ദുല്‍ വഹാബ് അല്‍ ഹലബി, ദുബൈ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ മുഹമ്മദ് ഉമര്‍ കരീം, നിതിന്‍ ഖന്ന കുമാര്‍ ഖന്ന എന്നിവരാണ് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍.രാജ്യത്തെ ഫെഡറല്‍ ആരോഗ്യ മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, പ്രതിരോധ-ചികിത്സാ സേവനങ്ങള്‍ ഉറപ്പാക്കുക, പൊതുജനാരോഗ്യ നയങ്ങളും മാനദണ്ഡങ്ങളും രൂപവത്കരിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുക എന്നിവയാണ് അതോറിറ്റിയുടെ പ്രധാന ചുമതല. ഫെഡറല്‍ ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും നടത്തിപ്പും ഇതിന്റെ കീഴിലാണ്.