വിസ വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; കൂട്ടിക്കൽ വിസ തട്ടിപ്പ് കേസ് പ്രതി പിടിയിൽ

Wait 5 sec.

കോട്ടയത്ത് വിസ വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. കോട്ടയം കൂട്ടിക്കൽഓർക്കിഡ് കൺസൾട്ടൻസി ഉടമ അനീഷ് ഉമ്മറിനെയാണ് പൊലീസ് പിടികൂടിയത്. വിദേശ ജോലി വാഗ്ദാനം ചെയ്ത്പണം തട്ടിയെന്നാണ് പരാതി.ALSO READ: സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; ബിജെപി കൗൺസിലർ സു​ഗതനെ റിമാൻഡ് ചെയ്തുകേസില്‍ ഒളിവിലായിരുന്നു അനീഷ് ഉമ്മർ. ഇന്നലെ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ നൂറോലം പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ വിസ ആറുമാസത്തിനുള്ളില്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പണം കൈക്കലാക്കിയത്. 5 മുതല്‍ 20 ലക്ഷം രൂപ വരെ ഇയാൾ ആളുകളിൽ നിന്ന് വാങ്ങിയതായാണ് വിവരം.The post വിസ വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; കൂട്ടിക്കൽ വിസ തട്ടിപ്പ് കേസ് പ്രതി പിടിയിൽ appeared first on Kairali News | Kairali News Live.