ഇന്നു മുതൽ മൂന്നു ദിവസം സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 5 ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ മുന്നറിയിപ്പ് ഇല്ല.എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാറ്റിൻറെ വേഗത പലയിടങ്ങളിലും കൂടി നിൽക്കുന്ന സാഹചര്യവും ഉണ്ട്. മത്സ്യത്തൊഴിലാളികൾക്കുള്ള വിലക്കും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ വലിയ രീതിയിൽ മഴ ലഭിച്ചിരുന്നു.Also read: നടിയെ ആക്രമിച്ച കേസ്: പിന്മാറില്ല മുന്നോട്ട് തന്നെ; മെമ്മറി കാർഡ് പരിശോധിച്ചതിൽ അതിജീവിത നൽകിയ പുതിയ ഹർജി ഇന്ന് പരിഗണിക്കുംഇന്നലെയുൾപ്പടെ പല ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. വടക്കൻ കേരളത്തിലാണ് തെക്കൻ കേരളത്തെ അപേക്ഷിച്ച് മഴ കൂടുതൽ പെയ്തിരുന്നത്. പലയിടത്തും വ്യാപക നാശനഷ്ടവും സംഭവിച്ചു. കണ്ണൂരിൽ പലയിടത്തും കെട്ടിടങ്ങൾ തകർന്ന് വീഴുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിൻ്റെ മതിൽ ഇടിഞ്ഞ് വീഴുകയും ചെയ്തു.The post മഴ കുറയുന്നുണ്ടോ? ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.