മലമ്പുഴ ഡാമിൽ അകപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Wait 5 sec.

മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം തിരൂർ സ്വദേശിയായ ഷെമീലിന്റെ ( 22) മൃതദേഹമാണ് കണ്ടെത്തിയത്. തെക്കെ മലമ്പുഴ മേലയിൽ ഇന്നലെ ആയിരുന്നു സംഭവം.പാലക്കാട് കൊടുമ്പ് ഇരട്ടയാലിലെ സ്വകാര്യ കോളേജിലെ ഫാർമസി അവസാന വർഷ വിദ്യാർഥിയാണ് മരിച്ച ഷെമീൽ. സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവ് ഇവിടേക്ക് എത്തിയത്. കുളിക്കുന്നതിനിടയിൽ ഡാമിൽ അകപ്പെടുകയായിരുന്നു.ALSO READ: പ്രശസ്ത സംവിധായകൻ പി ഭാരതിരാജ വിടവാങ്ങി; അന്ത്യമായത് നാല് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിന്ഉടൻ ഫയർ ആൻഡ് റെസ്ക്യൂ ടീമെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ഇന്ന് രാവില തെരച്ചിൽ പുനഃരാരംഭിക്കുകയായിരുന്നു.The post മലമ്പുഴ ഡാമിൽ അകപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി appeared first on Kairali News | Kairali News Live.