പത്തനംതിട്ട | മധ്യവയസ്‌കന് ആള്‍ക്കൂട്ട മര്‍ദനം. പത്തനംതിട്ട റാന്നി കരിങ്കുറ്റിയിലാണ് സംഭവം.റാന്നി സ്വദേശി വര്‍ഗീസ് മാത്യുവിനാണ് മര്‍ദനമേറ്റത്. നഗ്‌നത പ്രദര്‍ശിപ്പിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്.മര്‍ദിച്ചവര്‍ക്കും മര്‍ദനമേറ്റയാള്‍ക്കുമെതിരെ റാന്നി പോലീസ് കേസെടുത്തു. വര്‍ഗീസിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.